Follow KVARTHA on Google news Follow Us!
ad

ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോഴേക്കും 70 കോഴികള്‍ ചത്ത് കിടക്കുന്നു; അജ്ഞാത മൃഗത്തിന്റെ ആക്രമണഭീതിയില്‍ ഒരു ഗ്രാമം

മലമ്പുഴ കൊട്ടേക്കാട്ടില്‍ അജ്ഞാത മൃഗത്തിന്റെ ആക്രമണഭീതി. പ്രദേശത്തെ ഏഴോളം വീടുകളിലെ വളര്‍ത്തുNews, Kerala, Palakkad, Animals, Killed, Forest, Mysterious Animal Attack in Palakad Village
പാലക്കാട്: (www.kvartha.com 15.12.2019) മലമ്പുഴ കൊട്ടേക്കാട്ടില്‍ അജ്ഞാത മൃഗത്തിന്റെ ആക്രമണഭീതി. പ്രദേശത്തെ ഏഴോളം വീടുകളിലെ വളര്‍ത്തു കോഴികളെയാണ് അജ്ഞാത ജീവി കൊലപ്പെടുത്തിയത്. കോഴിക്കൂടുകള്‍ തകര്‍ത്താണ് അജ്ഞാത ജീവി കോഴികളെ കൊന്നത്. ഒരു വീട്ടില്‍ നിന്നും 25 കോഴികളെ വരെ കൊലപ്പെടുത്തിയിട്ടുണ്ട്.

70ഓളം കോഴികള്‍ ചത്തുവെന്നാണ് കണക്ക്. എന്നാല്‍ ഇത് കോഴികളുടെ ഇറച്ചി കഴിച്ചതായി ഒരു സൂചനയും ലഭ്യമല്ല. എഴുപത് കോഴികളെയും ഒരു രാത്രിയിലാണ് ഇല്ലാതാക്കിയത്. വന്യജീവി ശല്യമുള്ള ഈ പ്രദേശത്ത് ആനയും മറ്റും ഇറങ്ങാറുണ്ട്.

കോഴികളെ കൊന്നത് ഏത് ജീവിയാണെന്ന് വ്യക്തമാകാത്തതിനാല്‍ പരിസരവാസികള്‍ ഏറെ ഭയത്തിലാണ്. ചെന്നായ ആയിരിക്കാം എന്ന സംശയത്തിലാണ് നാട്ടുകാര്‍. വനം ഉദ്യോഗസ്ഥരും, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. വനം വകുപ്പ് അധികൃതരും സംശയം പ്രകടിപ്പിക്കുന്നത് ചെന്നായ തന്നെയാണെന്നാണ്. ഏത് മൃഗമാണെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി.
 
 News, Kerala, Palakkad, Animals, Killed, Forest, Mysterious Animal Attack in Palakad Village

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Palakkad, Animals, Killed, Forest, Mysterious Animal Attack in Palakad Village