Follow KVARTHA on Google news Follow Us!
ad

നാണക്കേടൊഴിവാക്കാനെങ്കിലും ഒരു ജയം; രണ്ടാം ജയം തേടി ബ്ലാസ്റ്റേഴ്‌സ് സീസണിലെ പത്താം മത്സരത്തിന്; മത്സരം വൈകീട്ട് 7.30ന് കൊച്ചിയില്‍

സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ സീസണിലെ പത്താം മത്സരത്തിനിറങ്ങുമ്പോള്‍ നാണക്കേടൊഴിവാക്കാനെങ്കിലും ഒരു ജയം അനിവാര്യമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്. ശനിയാഴ്ച വൈകീട്ട് 7.30ന്Kerala, Kochi, News, Ernakulam, Sports, Football, North-East, India, ISL, Kerala aim to end eight-match winless run against NorthEast
കൊച്ചി: (www.kvartha.com 28.12.2019) സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ സീസണിലെ പത്താം മത്സരത്തിനിറങ്ങുമ്പോള്‍ നാണക്കേടൊഴിവാക്കാനെങ്കിലും ഒരു ജയം അനിവാര്യമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്. ശനിയാഴ്ച വൈകീട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളത്തിലിറങ്ങുമ്പോള്‍ കൊഴിഞ്ഞുപോകുന്ന കാണികളെ പിടിച്ചിരുത്താന്‍ ഗംഭീരവിജയം തന്നെ വേണമെന്ന കണക്കുകൂട്ടലിലാണ് കോച്ച് എല്‍കോ ഷെട്ടോരിയും സംഘവും.

ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും ഒരു ജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ നാല് സമനിലയും നാല് തോല്‍വിയും ഒരു ജയവുമായി ഏഴ് പോയിന്റോടെ പോയിന്റ് ടേബിളില്‍ അവസാനക്കാരായ ഹൈദരാബാദിന് മുകളില്‍ ഒമ്പതാം സ്ഥാനത്താണ്.

സൂപ്പര്‍ താരങ്ങളുടെ പരിക്കും മോശം ഫോമുമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ പ്രധാന വെല്ലുവിളി. പലപ്പോഴും കൈപ്പിടിയിലായ വിജയം അവസാനനിമിഷം കൈവിട്ട കാഴ്ചയായിരുന്നു ഇതുവരെ കണ്ടത്. പ്രതിരോധത്തിലെ പാളിച്ചകളാണ് പ്രധാനമായും മുഴച്ചുനില്‍ക്കുന്നത്. പലപ്പോഴും ലീഡ് നേടിയ കളികളാണ് തോല്‍വിയിലും സമനിലയിലും കലാശിച്ചത്. പ്രതിരോധത്തില്‍ ഇത്രയും കാലത്തെ വിശ്വസ്തനായ സന്ദേശ് ജിങ്കന്‍ പരിക്കേറ്റ് സീസണ്‍ നഷ്ടമായത് വിനയായി. ജിങ്കന് പകരക്കാരനാകാന്‍ കൊണ്ടുവന്ന താരങ്ങളും മറ്റു പല വിദേശ താരങ്ങളും പരിക്കിന്റെ പിടിയിലായതും ഷെട്ടോരിക്ക് തലവേദനയാണ്.

മികച്ച ഒരി ഇലവന്‍ തന്നെ പരിക്കിനെ തുടര്‍ന്ന് പുറത്താണ്. മാത്രമല്ല, സീസണ്‍ പകുതിയായിട്ടും ടീമിന് ഇതുവരെ ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കുന്നില്ലെന്നത് പ്രധാന പ്രശ്‌നമാണ്. ആദ്യമത്സരങ്ങളില്‍ സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ മത്സരത്തില്‍ വളരെ കുറഞ്ഞ കാണികള്‍ മാത്രമേ ളി കാണാനെത്തിയൂള്ളൂ.

അവസാന മത്സരത്തില്‍ ചെന്നൈയോട് എവെ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്‌സ് പോരിനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ബെംഗളൂരുവിന് മുന്നില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് നോര്‍ത്ത് കേരളത്തിലെത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ എടികെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ട ബ്ലാസ്റ്റേഴ്‌സ് പിന്നീട് നാല് വീതം ഹോം, എവെ മത്സരങ്ങള്‍ വിജയം എന്തെന്നറിയാതെ കിതയ്ക്കുകയാണ്.


Keywords: Kerala, Kochi, News, Ernakulam, Sports, Football, North-East, India, ISL, Kerala aim to end eight-match winless run against NorthEast