Follow KVARTHA on Google news Follow Us!
ad

ഐഎസ്എല്‍: വ്യാഴാഴ്ച എഫ്‌സി ഗോവ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച എഫ്‌സി ഗോവ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വൈകീട്ട് 7.30ന് ചെന്നൈയുടെ തട്ടകത്തിലാണ് മത്സരം നടക്കുക. പുതിയ കോച്ച് ഓവന്‍ കോയലിന് കീIndia, News, ISL, Football, Sports, Chennai, Goa, ISL: FC Goa vs Chennain FC match on Thursday.
ചെന്നൈ: (www.kvartha.com 26.12.2019) ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച എഫ്‌സി ഗോവ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. വൈകീട്ട് 7.30ന് ചെന്നൈയുടെ തട്ടകത്തിലാണ് മത്സരം നടക്കുക. പുതിയ കോച്ച് ഓവന്‍ കോയലിന് കീഴിലാണ് ചെന്നൈയിന്‍ ഇന്നും കളിക്കളത്തിലിറങ്ങുന്നത്.

പോയിന്റ് പട്ടികയില്‍ ഒമ്പത് പോയിന്റുമായി ചെന്നൈയിന്‍ എഫ്സി ലീഗില്‍ എട്ടാം സ്ഥാനത്തും 18 പോയിന്റുമായി ഗോവ രണ്ടാം സ്ഥാനത്തുമാണ്. 18 പോയിന്റ് നേടിയ എടികെ ഗോള്‍ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്താണ്.


ചെന്നൈയിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും ഗോവ ഒഡീഷയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും തകര്‍ത്താണ് പരസ്പരം ഏറ്റമുട്ടാനെത്തുന്നത്. ഗോവയുടെ സീസണിലെ പത്താമത്തേയും ചെന്നൈയിന് ഒമ്പതാമത്തേയും മത്സരമാണ് വ്യാഴാഴ്ച നടക്കുന്നത്.



Keywords: India, News, ISL, Football, Sports, Chennai, Goa, ISL: FC Goa vs Chennain FC match on Thursday.