Follow KVARTHA on Google news Follow Us!
ad

പൂരത്തിന് കൊടിയേറാന്‍ മണിക്കൂറുകള്‍; പൂരപ്പറമ്പില്‍ എഴുന്നള്ളത്തിനൊരുങ്ങി മലയാളികളുടെ സ്വന്തം കൊമ്പന്മാര്‍; ഐഎസ്എല്ലിന്റെ ഉദ്ഘാടനമത്സരത്തില്‍ കേരളാ ബ്ലാസ്റ്റേര്‍സ് നേരിടുന്നത് വംഗനാട്ടുകാരെ

ഐഎസ്എല്‍ മാമാങ്കത്തിന് ഞായറാഴ്ച്ചയുടെ അന്തിച്ചുവപ്പില്‍Kerala, Kochi, News, Sports, Kerala Blasters, ISL, ATK, Kerala Blasters takes on ATK in ISL opener
കൊച്ചി: (www.kvartha.com 20.10.2019) ഐഎസ്എല്‍ മാമാങ്കത്തിന് ഞായറാഴ്ച്ചയുടെ അന്തിച്ചുവപ്പില്‍ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തിരിതെളിയും. പൂരത്തിന് കൊടിയേറാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പൂരപ്പറമ്പില്‍ എഴുന്നള്ളത്തിനൊരുങ്ങി നില്‍ക്കുകയാണ് മലയാളികളുടെ സ്വന്തം കൊമ്പന്മാര്‍. ഉദ്ഘാടനമത്സരത്തില്‍ കേരളാ ബ്ലാസ്റ്റേര്‍സ് വംഗനാട്ടുകാരായ അമര്‍ തമര്‍ കൊല്‍ക്കത്തയെ നേരിടും. ഞായറാഴ്ച്ച രാത്രി 7.30ന് അഞ്ചുമാസത്തോളം നീളുന്ന ലീഗിന് കിക്കോഫ് വിസില്‍ മുഴങ്ങും.

ഇക്കുറി കിരീടം നേടുകയെന്ന ഏക ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേര്‍സ് ലീഗിന് കച്ചമുറുക്കിയിരിക്കുന്നത്. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പരിശീലകരെ പരീക്ഷിച്ച ക്ലബുകളിലൊന്നായ ബ്ലാസ്റ്റേര്‍സ് ഇക്കുറി ഈല്‍ക്കോ ഷാറ്റോരിയുടെ എന്ന ഡച്ചുകാരന്റെ കീഴിലാണ് ഐഎസ്എല്ലിനെത്തുന്നത്.


വിദേശ താരങ്ങളുടെയും ഇന്ത്യന്‍ താരങ്ങളുടെയും മികച്ച കോമ്പിനേഷന്‍ ഇത്തവണ ബ്ലാസ്‌റ്റേര്‍സിന് അവകാശപ്പെടാനുണ്ട്. കഴിഞ്ഞ സീസണില്‍ ഐഎസ്എല്‍ അരങ്ങേറ്റം കുറിച്ച് 18 മത്സരങ്ങളില്‍ നിന്ന് ഹാട്രിക് അടക്കം 18 ഗോളുകള്‍ അടിച്ചുകൂട്ടിയ 35 കാരനായ ഒഗ്ബച്ചെ, ജിയാന്നി സുയിവര്‍ലൂണ്‍, മരിയോ ആര്‍ക്വേസ്, റാഫേല്‍ മെസ്സി ബൗളി, ജയ്‌റോ റോഡ്രിഗസ്, ജെഡെല്‍ കാര്‍ണെയ്‌റോ, ഡാരന്‍ കാല്‍ഡെയ്‌റ, സെര്‍ജിയോ സി ഡോഞ്ച എന്നിവരാണ് ബ്ലാസ്റ്റേര്‍സ് നിരയിലെ വിദേശതാരങ്ങള്‍.

ദേശീയ തലത്തില്‍ മികവ് തെളിയിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങളായ സത്യസെന്‍, ഗോളി ബിലാല്‍ ഖാന്‍, രാജു ഗെയ്ക്ക്‌വാദ്, ഹാളിചരണ്‍ നര്‍സാറി, ലാല്‍റുവാതാര, പ്രീതംസിംഗ്, ജക്‌സണ്‍ സിംഗ്, മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി, കെവി രാഹുലും, കെ പ്രശാന്ത്, അബ്ദുല്‍ ഹക്കു, ഷിബിന്‍ രാജ് എന്നിവരും ബ്ലാസ്റ്റേര്‍സിന് മുതല്‍ക്കൂട്ടാണ്.

അതേസമയം സന്ദേശ് ജിങ്കന് പരിക്കേറ്റത് ബ്ലാസ്റ്റേര്‍സ് ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ലീഗിന്റെ ആദ്യപകുതി ജിങ്കന് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. ജിംഗാന് പകരക്കാരനായി ഇന്ത്യന്‍ ഡിഫന്‍ഡര്‍ രാജുഗെയ്ക്ക്‌വാദിനെയാണ് ബ്‌ളാസ്റ്റേഴ്‌സ് സംഘത്തിലെടുത്തത്. എന്നാല്‍ രാജുവിന്റെ ഫിറ്റ്‌നെസിലും ആശങ്കകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Sports, Kerala Blasters, ISL, ATK, Kerala Blasters takes on ATK in ISL opener