Follow KVARTHA on Google news Follow Us!
ad

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സ് കേരളം വിടേണ്ടിവരില്ല; സംസ്ഥാന സര്‍ക്കാരുണ്ട് കൂടെ; ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായി സംസാരിക്കുമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍

Kerala, Thiruvananthapuram, News, Sports, Football, ISL, Kerala Blasters, E.P Jayarajan, EP Jayarajan on ISL and Kerala Blasters ലയാളി കാല്‍പന്തുപ്രേമികളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ബ്ലാസ്റ്റേഴ്‌സ് കേരളം വിടേണ്ടി വരില്ലെന്ന് കായികമന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. ഐഎസ്എല്‍ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍
തിരുവനന്തപുരം: (www.kvartha.com 28/10/2019)  മലയാളി കാല്‍പന്തുപ്രേമികളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ബ്ലാസ്റ്റേഴ്‌സ് കേരളം വിടേണ്ടി വരില്ലെന്ന് കായികമന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. ഐഎസ്എല്‍ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും ഇതിനായി ബ്ലാസ്റ്റേഴ്സ് അധികൃതരുമായും കൊച്ചിയില്‍ കളിനടത്തിപ്പിന്റെ ചുമതലയുള്ള മറ്റുള്ളവരുമായും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷ വരെയുള്ള എല്ലാ കാര്യങ്ങളിലും വലിയ തടസങ്ങള്‍ നേരിടുന്നുവെന്ന കാരണത്താല്‍ ബ്ലാസ്റ്റേഴ്‌സ കേരളം വിട്ടേക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കളിയെയും കളിക്കാരെയും കാണികളെയും ഒരുപോലെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉന്നതമായ കായികപാരമ്പര്യമാണ് കേരളത്തിന്റേതെന്നും കായികരംഗത്തിന്റെ ഉന്നമനവും പ്രോത്സാഹനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഏറെ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വിടാന്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍ കണ്ടു. കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷ വരെയുള്ള എല്ലാ കാര്യങ്ങളിലും വലിയ തടസ്സങ്ങള്‍ നേരിടുന്നതാണ് ഇതിനു കാരണമെന്ന് പറയുന്നു. കേരള കായികരംഗത്തെ സംബന്ധിച്ചും ഫുട്ബോള്‍ ആരാധകരെ സംബന്ധിച്ചും ആശങ്ക ഉളവാക്കുന്ന വാര്‍ത്തയാണിത്. ഐഎസ്എല്ലില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒരു ടീം കളിക്കുന്നത് നാടിന് ഏറെ അഭിമാനം നല്‍കുന്നതാണ്. തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ഫുട്ബോളിന് ആവേശം പകരുന്നതുമാണ് കൊച്ചിയിലെ ഐഎസ്എല്‍ മത്സരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഐഎസ്എല്ലിനുണ്ട്. എന്നാല്‍, ഏതാനും ചിലരുടെ പ്രവൃത്തികള്‍ സംസ്ഥാനത്തിനാകെ ചീത്തപ്പേരുണ്ടാക്കുകയാണ്. മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ കാണികള്‍ എത്തുന്ന ഐഎസ്എല്‍ വേദിയാണ് കൊച്ചി. ലോകം ശ്രദ്ധിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ പ്രെഫഷണല്‍ ഫുട്ബോള്‍ ലീഗില്‍ കേരളത്തിന് നേരിട്ട് പങ്കാളികളാകാന്‍ അവസരം നല്‍കിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളില്‍ ഒന്നായി മാറാന്‍ ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സാധിച്ചു. ഐഎസ്എല്‍ അധികൃതര്‍ക്കും കൊച്ചി പ്രിയപ്പെട്ട വേദിയാണ്. എതിരാളികളായ ടീമുകളുടെ പോലും പ്രശംസ നേടിയവരാണ് മഞ്ഞപ്പടയെന്ന് അറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍. മത്സരങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെടണം. സ്റ്റേഡിയത്തില്‍ എത്തുന്ന കാണികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി കളി ആസ്വദിക്കാനും കഴിയണം. അതിനുള്ള എല്ലാ സഹായങ്ങളും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. മന്ത്രി പറഞ്ഞു.


Keywords: Kerala, Thiruvananthapuram, News, Sports, Football, ISL, Kerala Blasters, E.P Jayarajan, EP Jayarajan on ISL and Kerala Blasters