Follow KVARTHA on Google news Follow Us!
ad

വിധിയെ പഴിച്ച് ബ്ലാസ്റ്റേര്‍സ്; അമരീന്ദറിന്റെ കൈയ്യില്‍ തട്ടി തെറിച്ചത് മഞ്ഞപ്പടയുടെ സമനില സ്വപ്‌നങ്ങള്‍; മുംബൈ സിറ്റി വിജയിച്ചത് ഭാഗ്യം കൊണ്ടു മാത്രമെന്ന് ഷറ്റോരി

82ആം മിനിട്ടു വരെ ഗോള്‍ രഹിത സമനില. സ്വന്തം ബോക്‌സില്‍ ഏഴ് Kerala, Sports, News, Kochi, Kerala Blasters, ISL, Mumbai City FC, Eelco Schattorie - Mumbai City were lucky to get three points
കൊച്ചി: (www.kvartha.com 25.10.2019) 82ആം മിനിട്ടു വരെ ഗോള്‍ രഹിത സമനില. സ്വന്തം ബോക്‌സില്‍ ഏഴ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. ഒരിക്കലും അപകടകാരിയല്ലാത്ത നീക്കം തടയാന്‍ വൈകിയത് അമീനെ ചെര്‍മ്മിറ്റി മുതലാക്കിയപ്പോള്‍ മുംബൈ സിറ്റി എഫ്‌സി കൊച്ചി സ്റ്റേഡിയത്തിലെ ആയിരങ്ങളുടെ നെഞ്ചുതകര്‍ത്ത് മുന്നിലെത്തി. കളിയുടെ അവസാന നിമിഷം ഒഗ്ബച്ചെയുടെ ഷോട്ട് അമരീന്ദറിന്റെ കൈയ്യില്‍ തട്ടി തെറിച്ചപ്പോള്‍ തകര്‍ന്നത് മഞ്ഞപ്പടയുടെ സമനില സ്വപ്‌നങ്ങള്‍.

വ്യാഴാഴ്ച്ച രാത്രി നടന്ന ഐഎസ്എല്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് മുംബൈ കേരളാ ബ്ലാസ്‌റ്റേര്‍സിനെ പരാജയപ്പെടുത്തിയത്. ഇരുപകുതികളുടെയും അവസാന നിമിഷങ്ങളില്‍ ലഭിച്ച അവസരങ്ങള്‍ ഗോളായി മാറിയിരുന്നെങ്കില്‍ ഒരുപക്ഷേ മൂന്ന് പോയന്റുമായി ഗ്രൗണ്ട് വിടാമായിരുന്നു ബ്ലാസ്‌റ്റേര്‍സിന്.


അതേസമയം മത്സരത്തില്‍ മുംബൈ സിറ്റി വിജയിച്ചത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഈല്‍കോ ഷറ്റോരി പറഞ്ഞു. ഇന്നലെ കലൂരില്‍ നടന്ന കളിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ഡിഫന്‍സീവ് പിഴവ് മുതലെടുത്തായിരുന്നു മുംബൈ സിറ്റി വിജയം കൈക്കലാക്കിയത്. മുംബൈ സിറ്റി വിജയിക്കാന്‍ ഉള്ളതൊന്നും ചെയ്തില്ല. വളരെ മോശം രീതിയിലാണ് മുംബൈ സിറ്റി കളിച്ചത്. അവര്‍ വിജയിച്ചത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Sports, News, Kochi, Kerala Blasters, ISL, Mumbai City FC, Eelco Schattorie - Mumbai City were lucky to get three points