Follow KVARTHA on Google news Follow Us!
ad

പണ്ട് ജര്‍മനീന്ന് വന്ന് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിച്ച സായിപ്പ് ഒന്നുകൂടി വന്നാല്‍ ചെകുത്താന്റെ സ്വന്തം നാടെന്ന് വിളിക്കുമെന്ന് ഉണ്ണിത്താന്‍; കാസര്‍കോട്ടെ ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നടത്തുന്ന എം പിയുടെ 24 മണിക്കൂര്‍ നിരാഹാര സമരത്തിന് ജനപിന്തുണയോടെ തുടക്കം

പണ്ട് ജര്‍മനീന്ന് വന്ന് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിച്ച സായിപ്പ് ഒന്നുകൂടി വന്നാല്‍, കാസര്‍കോട്ടു കൂടി സഞ്ചരിച്ചാല്‍ ചെകുത്താന്റെ സ്വന്തം നാടെന്ന് വിളിക്കുമെന്ന് kasaragod, Kerala, News, Trending, Strike, Road, National, Germany, Rajmohan Unnitha About National Highway Issue in Kasaragod
കാസര്‍കോട്: (www.kvartha.com 20.09.2019) പണ്ട് ജര്‍മനീന്ന് വന്ന് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിച്ച സായിപ്പ് ഒന്നുകൂടി വന്നാല്‍, കാസര്‍കോട്ടു കൂടി സഞ്ചരിച്ചാല്‍ ചെകുത്താന്റെ സ്വന്തം നാടെന്ന് വിളിക്കുമെന്ന് ഉണ്ണിത്താന്‍. കാസര്‍കോട്ടെ ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരത്തിന് വന്‍ ജനപിന്തുണയോടെ തുടക്കം കുറിച്ചു. കര്‍ണാടക വഴി പാട്ടുംപാടി വരുന്ന യാത്രക്കാര്‍ തലപ്പാടിയിലെ വെല്‍കം ടു കേരള ബോര്‍ഡ് കാണുമ്പോള്‍ ഭയക്കുന്ന അവസ്ഥയിലേക്ക് റോഡിന്റെ സ്ഥിതി ശോചനീയമായതായി ഉണ്ണിത്താന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ നിരാഹാര സമരം ശനിയാഴ്ച രാവിലെ ഒമ്പതു മണി വരെ തുടരും. സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും. മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, News, Trending, Strike, Road, National, Germany, Rajmohan Unnitha About National Highway Issue in Kasaragod.