Follow KVARTHA on Google news Follow Us!
ad

ഇമ്രാന്‍ഖാനെതിരെ തുറന്നടിച്ച് സുഷമ സ്വരാജ്: ഉദാരമനസ്‌ക്കനാണെങ്കില്‍ ആദ്യം ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യയ്ക്ക് വിട്ടുതരട്ടെ

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ തുറന്നടിച്ച്New Delhi, News, Politics, Pakistan, Terrorists, Trending, National
ന്യൂഡല്‍ഹി: (www.kvartha.com 14.03.2019) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ തുറന്നടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇമ്രാന്‍ ഖാന്‍ അത്ര നല്ല മനുഷ്യനാണെങ്കില്‍ ആദ്യം ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യയ്ക്ക് വിട്ടുതരട്ടെയെന്ന് സുഷമ സ്വരാജ് പറഞ്ഞു. പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സുഷമ ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് സംസാരിച്ചത്.

ഭീകരത ഇല്ലാത്ത അന്തരീക്ഷത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ തയാറാണ്. പാകിസ്ഥാന്‍ ആദ്യം അവരുടെ മണ്ണില്‍ തീവ്രവാദത്തിനെതിരെ നടപടിയെടുക്കട്ടെയെന്നും, ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്നും സുഷമ പറഞ്ഞു. 'ജെയ്ഷെ മുഹമ്മദിനു വേണ്ടി പാകിസ്ഥാന്‍ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം? ജെയ്ഷെ മുഹമ്മദിനെ സ്വന്തം മണ്ണില്‍ വച്ചുപൊറുപ്പിക്കുക മാത്രമല്ല നിങ്ങള്‍ ചെയ്യുന്നത്.

 If Imran Khan is a generous statesman, he should give us Masood Azhar: Sushma Swaraj,New Delhi, News, Politics, Pakistan, Terrorists, Trending, National

പകരം അവര്‍ക്ക് ഫണ്ട് ചെയ്യുകയാണ്. എന്നിട്ട് അവരുടെ ഇരയാകുന്ന രാജ്യം തിരിച്ചടിക്കുമ്പോള്‍ നിങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് വേണ്ടി വീണ്ടും അക്രമം നടത്തുന്നു. ഇന്ത്യ കൃത്യമായി ഭീകരതാവളങ്ങള്‍ മാത്രമാണ് ആക്രമിച്ചത്. പാകിസ്ഥാന്‍ പ്രാധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇതിനു മാത്രം ഉദാരവാനും രാജ്യതന്ത്രജ്ഞനുമാണൈങ്കില്‍ ആദ്യം മസൂദ് അസറിനെ വിട്ടു തരട്ടെ' എന്ന് സുഷമ സ്വരാജ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ എക്കാലവും കച്ചകെട്ടിയിറങ്ങുന്ന പാക് സൈന്യത്തെയും ഐഎസ്ഐയെയും നിയന്ത്രിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷം രൂക്ഷമാക്കാന്‍ ഇന്ത്യ ശ്രമിക്കില്ല. അതേസമയം ഭീകരാക്രമണങ്ങള്‍ ഉണ്ടായാല്‍ നിശബ്ദരായിരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'1969ല്‍ ഒ.ഐ.സിയുടെ സമ്മേളനത്തില്‍ എത്തിയിട്ടും പാകിസ്ഥാന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. അവസരം നിഷേധിക്കപ്പെട്ട ഇന്ത്യ അവിടെ അപമാനിക്കപ്പെട്ടു. എന്നാല്‍, 50 വര്‍ഷത്തിനു ശേഷം ഇന്ത്യ വിശിഷ്ടാതിഥിയായി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. അവിടെ പാകിസ്ഥാന്റെ കസേര ഒഴിഞ്ഞു കിടന്നു' വെന്നും സുഷമ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: If Imran Khan is a generous statesman, he should give us Masood Azhar: Sushma Swaraj,New Delhi, News, Politics, Pakistan, Terrorists, Trending, National.