Follow KVARTHA on Google news Follow Us!
ad

നവോത്ഥാനത്തിന്റെ ഓരം പറ്റിയ സിപിഐയും മറുകണ്ടം ചാടിയോ? സ്ത്രീയെ അപമാനിച്ച പ്രതി പാര്‍ട്ടി ഓഫീസില്‍ അഭയം തേടി, അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ നേതാക്കള്‍ തടഞ്ഞു

നവോത്ഥാനത്തിന്റെ ഓരം പറ്റിയ സിപിഐയും മറുകണ്ടം ചാടിയോ? സ്ത്രീയെ അപമാനിച്ച പ്രതിAlappuzha, News, Kerala, Politics, CPI, Police, Arrest, Case, Raid
ചേര്‍ത്തല: (www.kvartha.com 28.02.2019) നവോത്ഥാനത്തിന്റെ ഓരം പറ്റിയ സിപിഐയും മറുകണ്ടം ചാടിയോ? സ്ത്രീയെ അപമാനിച്ച പ്രതി പാര്‍ട്ടി ഓഫീസില്‍ അഭയം തേടിയെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ നേതാക്കള്‍ തടഞ്ഞു. സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി സിപിഐ ഓഫീസില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം രാത്രിയില്‍ സിപിഐ ചേര്‍ത്തല മണ്ഡലം കമ്മിറ്റി ഓഫീസ് വളയുകയായിരുന്നു.

നേതാക്കള്‍ തടഞ്ഞതോടെ പോലീസ് പിന്മാറുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അന്ധകാരനഴി സ്വദേശിനിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ പട്ടണക്കാട് പോലീസ് പ്രതിചേര്‍ത്തിരുന്ന കറുവ ഷൈജു എന്ന ഇഗ്നേഷ്യസിനെ (37) അന്വേഷിച്ചാണ് പോലീസ് രാത്രി 11 മണിയോടെ സിപിഐ ഓഫീസിലെത്തിയത്.

Police blocked by CPI leaders, Alappuzha, News, Kerala, Politics, CPI, Police, Arrest, Case, Raid

സിപിഐ അനുഭാവിയായ ഇയാളെ പാര്‍ട്ടി ഇടപെട്ട് ഓഫീസില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പട്ടണക്കാട് എസ്‌ഐയുടെ നേതൃത്വത്തില്‍ലുള്ള പോലീസ് സംഘമാണ് റെയ്ഡിനെത്തിയത്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. 

വിവരമറിഞ്ഞ് ഏതാനും നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തുകയും പ്രതി ഓഫീസിലുണ്ടെന്ന ഉറച്ച നിലപാടെടുത്ത പോലീസിനോട് പ്രതികളാരും ഓഫീസില്‍ ഇല്ലെന്ന് നേതാക്കള്‍ അറിയിച്ചു. തര്‍ക്കം രൂക്ഷമായതോടെ ഉന്നത ഇടപെടലുകളെത്തുടര്‍ന്ന് രാത്രി 12.30 ഓടെ പോലീസ് പിന്മാറുകയായിരുന്നു.

പാര്‍ട്ടി നേതാക്കള്‍ പുലരും വരെ ഓഫീസ് പരിസരത്ത് തുടര്‍ന്നു. പോലീസ് അന്വേഷിക്കുന്നയാള്‍ സിപിഐക്കാരനാണെങ്കിലും പാര്‍ട്ടി ഓഫീസില്‍ സംരക്ഷണം നല്‍കിയിട്ടില്ലെന്നും പട്ടണക്കാട് പോലീസ് വൈരാഗ്യത്തോടെയുള്ള സമീപനമാണ് നടത്തുന്നതെന്നും മണ്ഡലം സെക്രട്ടറി എം സി സിദ്ധാര്‍ത്ഥന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police blocked by CPI leaders, Alappuzha, News, Kerala, Politics, CPI, Police, Arrest, Case, Raid.