Follow KVARTHA on Google news Follow Us!
ad

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മമതയ്ക്ക് തിരിച്ചടി; കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന് സുപ്രീംകോടതി

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മമത ബാനര്‍ജിക്ക് തിരിച്ചടിയായി കൊല്‍ക്കത്ത New Delhi, News, Politics, Trending, Supreme Court of India, CBI, Arrest, Probe, National,
ന്യൂഡല്‍ഹി: (www.kvartha.com 05.02.2019) ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മമത ബാനര്‍ജിക്ക് തിരിച്ചടിയായി കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാറിനോട് ഷില്ലോംഗില്‍ ഹാജരാകാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

എന്നാല്‍ കമ്മിഷണറെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് നിര്‍ദേശിച്ച കോടതി രാജീവ് കുമാറിനോട് അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവിട്ടു. വിഷയത്തില്‍ കോടതി അലക്ഷ്യമുള്ള വിഷയങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തുവെന്ന പരാതിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കാനും ഇക്കാര്യത്തില്‍ ഈ മാസം 18നകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

 No Arrest For Kolkata Police Chief, Must Cooperate With CBI: Top Court, New Delhi, News, Politics, Trending, Supreme Court of India, CBI, Arrest, Probe, National.

സി.ബി.ഐക്ക് മുന്നില്‍ ഹാജരാകാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. കേസില്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍, ഡിജിപി, ബംഗാള്‍ സര്‍ക്കാര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

അതേസമയം ചിട്ടിത്തട്ടിപ്പു കേസ് അന്വേഷണം ബംഗാള്‍ പോലീസ് അട്ടിമറിച്ചെന്ന് സിബിഐ സുപ്രീംകോടതിയില്‍ പറഞ്ഞു. പിടിച്ചെടുത്ത തെളിവുകള്‍ പ്രതിക്കു തന്നെ തിരികെ നല്‍കി. ലാപ്‌ടോപ്പും അഞ്ചു മൊബൈല്‍ ഫോണുകളുമാണ് തിരിച്ചു നല്‍കിയത്. തിരുത്തിയ തെളിവുകളാണ് ബംഗാള്‍ പോലീസ് കൈമാറിയത്. ഇതില്‍ വ്യക്തത വരുത്താന്‍ കമ്മിഷണറെ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു. കേസ് ആദ്യം അന്വേഷിച്ച രാജീവ് കുമാര്‍ തെളിവുകളൊന്നും തന്നെ സി.ബി.ഐക്ക് നല്‍കിയിരുന്നില്ല. ഇത് തെളിവ് നശിപ്പിക്കുന്നതിനുള്ള ഭാഗമാണെന്നും സി.ബി.ഐ ആരോപിച്ചു. ഈ മാസം 20ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

അതേസമയം, വിധി ധാര്‍മിക വിജയമാണെന്ന് പ്രതികരിച്ച മമതാ ബാനര്‍ജി ജനാധിപത്യമാണ് ബിഗ് ബോസെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. മോഡിയും അമിത് ഷായും ചേര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. മോഡി പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും മമത അഭിപ്രായപ്പെട്ടു.

ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മിഷണറെ ചോദ്യംചെയ്യാനുള്ള സി.ബി.ഐ നീക്കം മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാള്‍ പോലീസ് തടഞ്ഞതോടെയാണ് വന്‍ പ്രതിസന്ധി രൂപപ്പെട്ടത്. ഇക്കാര്യത്തില്‍ മമതയ്‌ക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. കേസിലെ തെളിവ് നശിപ്പിക്കാനാണ് രാജീവ് കുമാര്‍ ശ്രമിക്കുന്നതെന്ന് കോടതിയില്‍ സി.ബി.ഐ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No Arrest For Kolkata Police Chief, Must Cooperate With CBI: Top Court, New Delhi, News, Politics, Trending, Supreme Court of India, CBI, Arrest, Probe, National.