Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ നിന്നും ഗോ എയര്‍ പ്രവര്‍ത്തനമാരംഭിച്ചു; മസ്‌കറ്റിലേക്ക് ആഴ്ചയില്‍ മൂന്നും അബുദാബിയിലേയ്ക്ക് നാലും സര്‍വീസുകള്‍

കന്നി ഫ്ളൈറ്റ് ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കുള്ള ഗോ എയറിന്റെ Kannur, Kerala, Airport, GoAir flights to Muscat and Abu Dhabi take off from Kannur International Airport
കണ്ണൂര്‍: (www.kvartha.com 28.02.2019) കന്നി ഫ്ളൈറ്റ് ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസ്‌കറ്റിലേയ്ക്കുള്ള ഗോ എയറിന്റെ യാത്രാ സര്‍വീസ് ആരംഭിച്ചു. ഗോ എയറിന്റെ എ8 055 വിമാനം ഫെബ്രുവരി 28ന് 21:45ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ 12:45ന് മസ്‌കറ്റില്‍ എത്തിച്ചേരും. ഗോ എയറിലെയും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ ഭദ്രദീപം തെളിയിച്ച് കേക്ക് മുറിച്ച് ആദ്യസര്‍വീസിന് തുടക്കം കുറിച്ചു. മസ്‌കറ്റില്‍ എത്തിച്ചേരുന്ന വിമാനത്തിന് ജലപീരങ്കി സല്യൂട്ടോടു കൂടി വന്‍വരവേല്‍പ്പ് ലഭിക്കും. മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഒമാന്‍ ഏവിയേഷന്‍ സര്‍വീസുമായി ചേര്‍ന്നായിരിക്കും ഗംഭീര സ്വീകരണം സംഘടിപ്പിക്കുക.
Kannur, Kerala, Airport, GoAir flights to Muscat and Abu Dhabi take off from Kannur International Airport

മാര്‍ച്ച് ഒന്നിന് രാത്രി 10:10ന് ഗോ എയറിന്റെ വിമാനം എ8 053 കണ്ണൂരില്‍ നിന്നും പുറപ്പെട്ട് മാര്‍ച്ച് രണ്ടാം തീയതി പുലര്‍ച്ചെ 12:40ന് അബുദാബിയില്‍ എത്തിച്ചേരും. അബുദാബി എയര്‍പോര്‍ട്സ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ സ്വീകരണം നല്‍കും.

''മാലിയിലേക്കും ഫുക്കറ്റിലേക്കുമുള്ള സര്‍വീസ് വിജയകരമായി ആരംഭിച്ചതിനു ശേഷം മിഡില്‍ ഈസ്റ്റിന്റെ ആകാശവും കീഴടക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. മസ്‌കറ്റും അബുദാബിയും ഗോ എയറിനെ സംബന്ധിച്ചിടത്തോളം വലിയ നാഴികക്കല്ലുകളാണ്. മിഡില്‍ ഈസ്റ്റേണ്‍ മേഖലയില്‍ ഞങ്ങളുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കുവാനുള്ള ഊര്‍ജ്ജമാകും ഈ ചുവടുവയ്പ്പ്. കണ്ണൂരില്‍ നിന്നും മസ്‌കറ്റിലേയ്ക്കും അബുദാബിയിലേയ്ക്കുമുള്ള യാത്രയുടെ അനന്തസാധ്യതകള്‍ ഇനിയും വര്‍ദ്ധിപ്പിക്കാനാകുമെന്ന് ഇപ്പോള്‍ ലഭിച്ച അനുകൂലമായ പ്രതികരണത്തില്‍ നിന്നും മനസ്സിലാക്കാം. ഗോ എയറിന്റെ കന്നി സര്‍വീസിലെ യാത്രക്കാര്‍ക്കും കണ്ണൂര്‍ എയര്‍പോര്‍ട്ടിനും ഈ അവസരത്തില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു''. ഗോ എയറിന്റെ മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രവേശനത്തെകുറിച്ച് മാനേജിംഗ് ഡയറക്ടര്‍ ജഹ് വാഡിയ പറഞ്ഞു.

യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ഗോ എയറിന്റെ വെബ്സൈറ്റ് (www.GoAir.in )ലൂടെയും ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകളിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഗോ എയര്‍ കോള്‍ സെന്ററുകളിലൂടെയോ എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് ഓഫിസുകളിലൂടെയോ ട്രാവല്‍ ഏജന്റ് മുഖാന്തിരമോ ബുക്ക് ചെയ്യാവുന്നതാണ്. ഗോ എയര്‍ മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, Airport, GoAir flights to Muscat and Abu Dhabi take off from Kannur International Airport