Follow KVARTHA on Google news Follow Us!
ad

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം; വിജയമൊരുക്കിയത് ശിഖര്‍ ധവാന്‍

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ലോകത്തിലെ ഏCricket, Cricket Test, Sports, Winner, Virat Kohli, World
നേപ്പിയര്‍: (www.kvartha.com 23.01.2019) ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ലോകത്തിലെ ഏറ്റവും കിഴക്കുഭാഗത്തുള്ള ടെസ്റ്റ് വേദിയെന്ന ഖ്യാതിയുള്ള നേപ്പിയര്‍ ഒക്ലീന്‍ പാര്‍ക്കില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ കിവിപ്പടയെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് 38 ഓവറില്‍ 157 റണ്‍സിനു പുറത്തായപ്പോള്‍, 85 പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

ഒപ്പം അര്‍ധ സെഞ്ച്വറിയുമായി ഓപ്പണര്‍ ശിഖര്‍ ധവാനും (പുറത്താകാതെ 75) ഇന്ത്യന്‍ വിജയം അനായാസമാക്കി. 26-ാം അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. 103 പന്തില്‍ നിന്ന് ധവാന്‍ 75 റണ്‍സെടുത്തു. മാത്രമല്ല, ശിഖര്‍ ധവാന്‍ ഏകദിന ക്രിക്കറ്റില്‍ 5,000 റണ്‍സ് തികച്ചു. ഒപ്പം ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കാര്‍ഡ് മുഹമ്മദ് ഷമിയും സ്വന്തമാക്കി. ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ രണ്ട് വിക്കറ്റ് നേടിയതോടെയാണ് ഷമി റെക്കാര്‍ഡ് സ്വന്തമാക്കിയത്.

India vs New Zealand 1st ODI: India beat New Zealand by 8 wicket, Cricket, Cricket Test, Sports, Winner, Virat Kohli, World

ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. 2014ല്‍ ന്യൂസീലന്‍ഡിലെത്തിയപ്പോള്‍ 40ന് (ഒരു മല്‍സരം ടൈയില്‍ അവസാനിച്ചു) തകര്‍ത്തുവിട്ട ആതിഥേയര്‍ക്കെതിരെ മധുരപ്രതികാരമുള്ള തുടക്കം. നേരത്തെ സൂര്യപ്രകാശം ബാറ്റ്‌സ്മാന്റെ കണ്ണിലടിച്ച് കാഴ്ചയെ മറയ്ക്കുന്ന സാഹചര്യത്തില്‍ കളി താല്‍ക്കാലികമായി നിറുത്തിവച്ചിരുന്നു. 10 ഓവര്‍ പിന്നിട്ടതിനു പിന്നാലെയാണ് മല്‍സരം നിറുത്തിയത്. 30 മിനിറ്റോളം കളി തടസ്സപ്പെട്ടെങ്കിലും അതിനുശേഷം പുനഃരാരംഭിച്ചു. മല്‍സരം 30 മിനിറ്റോളം വൈകിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 49 ഓവറാക്കി വെട്ടിച്ചുരുക്കുകയും വിജയലക്ഷ്യം 156 റണ്‍സായി പുനര്‍നിര്‍ണയിക്കുകയും ചെയ്തു.

അമ്പാട്ടി റായുഡുവിനെയും കൂട്ടുപിടിച്ചാണ് ധവാന്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 69 പന്തില്‍ ആറു ബൗണ്ടറികള്‍ സഹിതമാണ് ധവാന്‍ 26ാം ഏകദിന അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മല്‍സരത്തിലാകെ 103 പന്തുകള്‍ നേരിട്ട ധവാന്‍ ആറു ബൗണ്ടറികള്‍ സഹിതം 75 റണ്‍സോടെ പുറത്താകാതെ നിന്നു. റായുഡു 23 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 13 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ വിരാട് കൊഹ്ലി 45 റണ്‍സെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റില്‍ ധവാനും കൊഹ്ലിയും 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റായിഡു 13 റണ്‍സോടെ പുറത്താകാതെ നിന്നു. 24 പന്തില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മയും നേരത്തെ പുറത്തായിരുന്നു. ഡഗ് ബ്രെയ്സ്വെല്ലാണ് രോഹിത്തിനെ പുറത്താക്കിയത്. സ്‌കോര്‍ 41ല്‍ നില്‍ക്കെയായിരുന്നു രോഹിതിന്റെ മടക്കം. 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ധവാന്‍-കോഹ്‌ലി സഖ്യം അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ വിജയത്തിന്റെ വക്കിലെത്തിച്ചെങ്കിലും ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് കോഹ്‌ലി പുറത്തായി. 59 പന്തില്‍ മൂന്നു ബൗണ്ടറികള്‍ സഹിതം 45 റണ്‍സായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ ധവാന്‍-കോഹ്‌ലി സഖ്യം 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs New Zealand 1st ODI: India beat New Zealand by 8 wicket, Cricket, Cricket Test, Sports, Winner, Virat Kohli, World.