Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ ഡി എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വീണ്ടും ഓപ്പറേഷന്‍ താമര; മൂന്ന് എം എല്‍ എമാര്‍ ബിജെപി പാളയത്തിലെന്ന് മന്ത്രി ഡി കെ ശിവകുമാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ ഡി എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍Bangalore, News, Politics, Karnataka, Trending, BJP, Allegation, Minister, Congress, National,
ബംഗളൂരു: (www.kvartha.com 14.01.2019) കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ ഡി എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി വീണ്ടും ബി ജെ പി. കര്‍ണാടകയിലെ മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി മുംബൈയില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ. ശിവകുമാരാണ് രംഗത്തെത്തിയത്.

മുംബൈയിലെ ഹോട്ടലില്‍ ബിജെപി നേതാക്കളുടെ കൂടെയാണ് ഇവരെന്നും കോണ്‍ഗ്രസ് - ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന 'ഓപ്പറേഷന്‍ ലോട്ടസ്' ശ്രമങ്ങള്‍ തെളിവു സഹിതം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

3 Congress Lawmakers In Mumbai Hotel With BJP Leaders: Karnataka Minister, Bangalore, News, Politics, Karnataka, Trending, BJP, Allegation, Minister, Congress, National

'സംസ്ഥാനത്ത് രാഷ്ട്രീയ കുതിക്കച്ചവടമാണ് നടക്കുന്നത്. ഞങ്ങളുടെ മൂന്ന് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലില്‍ ബി.ജെ.പി നേതാക്കന്മാര്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുകയാണ്. അവിടെ എന്താണ് നടക്കുന്നതെന്നും എത്ര രൂപയാണ് അവര്‍ക്ക് ഓഫര്‍ കൊടുത്തിട്ടുള്ളതെന്നുമുള്ള കാര്യങ്ങള്‍ ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ആരോപിച്ചു.

പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാര്‍ക്കിഹോളി, ബെള്ളാരിയിലെ എംഎല്‍എമാരായ ആനന്ദ് സിങ്, ബി. നാഗേന്ദ്ര എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകലം പാലിക്കുന്നതിനിടെയാണ് ശിവകുമാറിന്റെ ആരോപണം.

നമ്മുടെ മുഖ്യമന്ത്രി വളരെ സൗമ്യനായ വ്യക്തിയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചൊക്കെ അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്. ബി.ജെ.പിയുടെ കളികള്‍ കാത്തിരുന്ന് കാണാം എന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. താനായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുമായിരുന്നു. ഈ കളിയില്‍ ബി.ജെ.പി വിജയിക്കാന്‍ പോകുന്നില്ല.

മകര സംസ്‌ക്രാന്തിക്ക് ശേഷം വിപ്ലവമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നമുക്ക് നോക്കാം. കൂറുമാറ്റ നിരോധന നിയമം ഉള്ളതിനാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. എങ്കിലും വിഷയത്തെ കുറിച്ച് തങ്ങള്‍ക്ക് ധാരണയുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി. എന്നാല്‍ ശിവകുമാറിന്റെ ആരോപണങ്ങള്‍ ബി.ജെ.പി നിഷേധിച്ചു. കോണ്‍ഗ്രസ് തങ്ങളുടെ കഴിവുകേടും തമ്മിലടിയും മറച്ചുപിടിക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

2008 കാലത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെ പ്രലോഭിപ്പിച്ച് മറുകണ്ടം ചാടിക്കാനായി നടത്തിയ ശ്രമങ്ങളാണ് ഓപ്പറേഷന്‍ താമര എന്നപേരില്‍ അറിയപ്പെടുന്നത്. കര്‍ണാടക രാഷ്ട്രീയത്തില്‍ ബിജെപിയുടെ അട്ടിമറി ശ്രമങ്ങളെ തടഞ്ഞ് സര്‍ക്കാരിനെ രക്ഷിച്ചെടുത്ത ചാണക്യനായാണ് ഡി.കെ ശിവകുമാര്‍ അറിയപ്പെടുന്നത്. റിസോര്‍ട്ട് രാഷ് ട്രീയത്തിലൂടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 3 Congress Lawmakers In Mumbai Hotel With BJP Leaders: Karnataka Minister, Bangalore, News, Politics, Karnataka, Trending, BJP, Allegation, Minister, Congress, National.