Follow KVARTHA on Google news Follow Us!
ad

സാഫ് കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയില്‍; മാലിദ്വീപിനെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാലിദ്വീപിനെ വീഴ്ത്തി ഇന്ത്യയ്ക്ക് സാഫ് കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ ഇതേ സ്‌കോറിന് ശ്രീലങ്കയെയും പരാജയപ്പെടുത്തിയിരുന്നുWorld, News, Football, Saff Football, Sports, Bangladesh, India, India beat Maldives 2-0 in SAFF Cup, to face Pakistan in semi final
ധാക്ക: (www.kvartha.com 09.09.2018) എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാലിദ്വീപിനെ വീഴ്ത്തി ഇന്ത്യയ്ക്ക് സാഫ് കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ ഇതേ സ്‌കോറിന് ശ്രീലങ്കയെയും പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ ജയങ്ങളോടെ ഇന്ത്യ സെമിയില്‍ കടന്നു.

ആദ്യ പകുതിയുടെ അവസാനത്തിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും. 36 ാം മിനുട്ടില്‍ നിഖില്‍ പൂജാരി , 44ാം മിനുട്ടില്‍ മന്‍വീര്‍ സിംഗ് എന്നിവരാണ് ഗോള്‍ നേടിയത്. ബുധനാഴ്ച നടക്കുന്ന സെമി മത്സരങ്ങളില്‍ ഇന്ത്യ പാക്കിസ്ഥാനെയും നേപ്പാള്‍ മാലിദ്വീപിനെയും നേരിടും.



Keywords: World, News, Football, Saff Football, Sports, Bangladesh, India, India beat Maldives 2-0 in SAFF Cup, to face Pakistan in semi final