Follow KVARTHA on Google news Follow Us!
ad

അഭിമന്യു വധക്കേസ്: പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു; കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍

അഭിമന്യു വധക്കേസില്‍ നിര്‍മായക തുമ്പ് ലഭിച്ചു. എട്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു. കുറ്റപKerala, Kochi, News, Ernakulam, SFI, Murder, Crime, Police, SDPI, Student, Politics, Abhimanyu murder case: Witness found accused
കൊച്ചി: (www.kvartha.com 09.09.2018) അഭിമന്യു വധക്കേസില്‍ നിര്‍മായക തുമ്പ് ലഭിച്ചു. എട്ട് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു. കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ നേരിട്ട് പങ്കാളികളായ പ്രതികളെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് ആയിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറി ജെ ഐ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ആദില്‍, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പ് അംഗം സനീഷ്, ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷററായ നെട്ടൂര്‍ സ്വദേശി റജീബ്, പത്തനംതിട്ട സ്വദേശിയും കോളജില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയുമായ ഫാറൂഖ് എന്നിവര്‍ പ്രതികളാണ്. ഇവരെയാണ് സാക്ഷികള്‍ തിരിച്ചറിഞ്ഞത്.

30 പ്രതികളാണ് കേസില്‍ ഉള്ളത്. മറ്റ് പ്രതികളെ പിടികൂടിയാല്‍ ഉടന്‍ അനുബന്ധ കുറ്റപത്രവും നല്‍കും. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ 15 പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബാക്കിയുള്ളവര്‍ അക്രമികള്‍ക്ക് സഹായം നല്‍കിയവരാണ്. അതേസമയം വെള്ളിയാഴ്ച അറസ്റ്റിലായ നെട്ടൂര്‍ സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ അബ്ദുല്‍ നാസറിനെ റിമാന്‍ഡ് ചെയ്തു.

ജൂലൈ രണ്ടിന് രാത്രി 12.45നാണ് മഹാരാജാസ് കോളജില്‍ അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത് എന്നിവര്‍ക്കും കുത്തേറ്റിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Ernakulam, SFI, Murder, Crime, Police, SDPI, Student, Politics, Abhimanyu murder case: Witness found accused