Follow KVARTHA on Google news Follow Us!
ad

രാമായണ മാസാചരണത്തിന് തുടക്കമായി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാമായണ മാസാചരണ Thiruvananthapuram, News, Religion, Inauguration, Temple, Kerala
തിരുവനന്തപുരം: (www.kvartha.com 17.07.2018) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാമായണ മാസാചരണ മഹാമഹത്തിന് തുടക്കമായി. കൊട്ടാരക്കര, വെളിയന്നൂര്‍ ശ്രീരാമ ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ മഹാമഹത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നിര്‍വഹിച്ചു.

രാമായണത്തെ കൂടുതല്‍ ആഴത്തിലറിഞ്ഞ് അത് ഉള്‍ക്കൊള്ളേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേതെന്ന് എ.പത്മകുമാര്‍ പറഞ്ഞു. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും വ്യാപ്തി നിറഞ്ഞു നില്‍ക്കുന്ന രാമായണം സമൂഹത്തില്‍ സ്വാധീനം ചെലുത്തേണ്ട സമയമാണിതെന്നും പത്മകുമാര്‍ അഭിപ്രായപ്പെട്ടു.

 Ramayanam Month Begins, Thiruvananthapuram, News, Religion, Inauguration, Temple, Kerala

മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മിഷണര്‍ എന്‍.വാസു , ചരിത്രകാരന്‍ എം.ജി ശശിഭൂക്ഷണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും കര്‍ക്കടകം 31 വരെ നടക്കുന്ന രാമായണ മാസാചരണ പരിപാടികള്‍ക്കും തുടക്കമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ramayanam Month Begins, Thiruvananthapuram, News, Religion, Inauguration, Temple, Kerala.