പ്രതിഷേധം ഫലം കണ്ടു; ഇനി ചെയിന്‍ വലിച്ച് നിര്‍ത്തേണ്ട; അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു

 

കാസര്‍കോട്: (www.kvartha.com 28.06.2018) കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്‌റ്റോപ്പ് അനുവദിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ രാജ്യസഭാ എംപി വി മുരളീധരനെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവിന്റെ കോപ്പി ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.

കാസര്‍കോടന്‍ ജനതയുടെ ഒറ്റക്കെട്ടായുള്ള പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സ്റ്റോപ്പ് അനുവദിച്ചത്. അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ലോക്‌സഭ എംപി പി കരുണാകരന്‍, കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവരും അധികൃതര്‍ക്ക് കത്തയച്ചിരുന്നു.

പ്രതിഷേധം ഫലം കണ്ടു; ഇനി ചെയിന്‍ വലിച്ച് നിര്‍ത്തേണ്ട; അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു

വിഷയത്തില്‍ ഒന്നും ചെയ്യാതിരുന്ന പി കരുണാകരന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതിനുള്ള തിരിച്ചടിയാണ് സ്‌റ്റോപ്പ് അനുവദിച്ചതെന്ന് ശ്രീകാന്ത് പറഞ്ഞു. സ്‌റ്റോപ്പ് അനുവദിച്ചതിന്റെ ക്രെഡിറ്റ് കാസര്‍കോട്ടെ ജനങ്ങള്‍ക്കും ഇവിടുത്തെ മാധ്യമങ്ങള്‍ക്കുമാണ് ബിജെപി നല്‍കുന്നതെന്നും ശ്രീകാന്ത് അറിയിച്ചു.

അന്ത്യോദയ എക്‌സ്പ്രസ് ഓടി തുടങ്ങിയപ്പോഴാണ് കാസര്‍കോട്ട് സ്‌റ്റോപ്പ് ഇല്ലെന്ന കാര്യം ജനങ്ങള്‍ അറിഞ്ഞത്. സ്ഥലം എംപി മുന്‍കൂട്ടി സ്‌റ്റോപ്പ് അനുവദിക്കാന്‍ സ്വാധീനം ചെലുത്തിയില്ലെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.

സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ ചെയിന്‍ വലിച്ച് നിര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഡിവൈഎഫ്‌ഐ റെയില്‍വെ സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് ആണ് സംഘടിപ്പിച്ചത്. രാജ്യസഭ എംപി വി മുരളീധരന്‍ വഴി ബിജെപിയും റയില്‍വെ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

Keywords:  Kerala, kasaragod, palakkad, News, Train, Stop, Mangalore, BJP, DYFI, Muslim-League, Protest, Stop allowed in Kasargod and Palakkad for Andyotaya Express

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia