Follow KVARTHA on Google news Follow Us!
ad

പോലീസ് ഉന്നതരുടെ വീടുകളില്‍ ഇനി അടിമപ്പണി ചെയ്യില്ലെന്ന് അസോസിയേഷന്‍

പോലീസ് ഉന്നതരുടെ വീടുകളില്‍ ഇനി അടിമപ്പണി ചെയ്യില്ലെന്ന കര്‍ശന നിലപാടുമായി Thiruvananthapuram, News, Trending, Police, Probe, Kerala,
തിരുവനന്തപുരം: (www.kvartha.com 18.06.2018) പോലീസ് ഉന്നതരുടെ വീടുകളില്‍ ഇനി അടിമപ്പണി ചെയ്യില്ലെന്ന കര്‍ശന നിലപാടുമായി ക്യാമ്പ് ഫോളവേഴ്‌സ് അസോസിയേഷന്‍. എ.ഡി.ജി.പിയുടെ മകള്‍ ഡ്രൈവറെ മര്‍ദിച്ച സംഭവം വിവാദമായതോടെയാണ് അസോസിയേഷന്‍ ഈ തീരുമാനം കൈക്കൊണ്ടത്. പോലീസിലെ താഴെ തട്ടിലെ ഉദ്യോഗസ്ഥരെ വെച്ച് അടുക്കളപ്പണി അടക്കം ചെയ്യിപ്പിക്കുന്ന വിവരം പുറത്തായതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടിരുന്നു.

അതേസമയം വിവാദം കെട്ടടങ്ങുമ്പോള്‍ വീണ്ടും ദാസ്യപ്പണിയ്ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാലും വഴങ്ങണ്ട എന്ന തീരുമാനത്തിലാണ് ക്യാമ്പ് ഫോളവേഴ്‌സ് അസോസിയേഷന്‍. അത്തരമൊരു സാഹചര്യമുണ്ടായാല്‍ നിയമ നടപടി സ്വീകരിക്കാനും ആവശ്യമെങ്കില്‍ സമരം ചെയ്യാനും അസോസിയേഷന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു.

'Made To Work Like Slaves': Camp Followers' Association Accuses Kerala Police's Senior Officers Of Exploiting Support Staff, Thiruvananthapuram, News, Trending, Police, Probe, Kerala

ചട്ടപ്രകാരമുള്ള ജോലിക്കല്ലാതെ ക്യാമ്പ് ഫോളവേഴ്‌സിനെ നിയോഗിക്കുന്നതിനെതിരെ മുമ്പും സംഘടന രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഭീഷണികള്‍ ഭയന്ന് പലരും ക്യാമ്പ് ഓഫീസുകള്‍ വിട്ടുപോരാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതാണ് സ്ഥിതി ഇത്രയും വഷളാക്കിയത്. നാലായിരത്തോളം ക്യാമ്പ് ഫോളവര്‍മാരെ ആവശ്യമുള്ളിടത്ത് കഷ്ടിച്ച് ആയിരത്തോളം പേരാണ് നിലവിലുള്ളത്. ഇവരില്‍നിന്നാണ് റിട്ടയര്‍ ചെയ്ത ഐ.പി.എസുകാരുടെ വീടുകളിലടക്കം വീട്ടുവേലയ്ക്ക് നിയോഗിക്കുന്നത്.

ബറ്റാലിയന്‍ എ.ഡി.ജി.പിയായിരുന്ന സുധേഷ് കുമാറിന്റെ വീട്ടില്‍ ക്യാമ്പ് ഫോളവേഴ്‌സിന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പുറത്തായതോടെ ഇവിടെ ജോലി ചെയ്തിരുന്ന നാല് പേരെയും ശനിയാഴ്ച തന്നെ മടക്കി. എന്നാല്‍ ഇപ്പോഴും റിട്ടയര്‍ ചെയ്തവരുള്‍പ്പെടെ മിക്ക പോലീസ് ഓഫീസര്‍മാരുടെ വീടുകളില്‍ നിന്നും ഫോളവേഴ്‌സിനെ മടക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയിട്ടില്ല. എല്ലാ ജില്ലകളിലും ഓഫീസര്‍മാരുടെ വീടുകളില്‍ ജോലിനോക്കുന്നവരുടെ കണക്ക് അസോസിയേഷന്‍ ശേഖരിക്കുന്നുണ്ട്.

ഈ കണക്കുകള്‍ സഹിതം പോലീസ് ഉന്നതരുടെ വീടുകളില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി ബുധനാഴ്ച മുഖ്യമന്ത്രിക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കും. ദാസ്യപ്പണി ചെയ്യിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും അസോസിയേഷന്‍ പുറത്തുവിടും. ക്യാമ്പ് ഫോളവേഴ്‌സിന്റെ ശമ്പള പരിഷ്‌കരണവും സ്ഥാനക്കയറ്റവും സ്‌പെഷ്യല്‍ റൂളും നടപ്പാക്കാത്തത് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുമെന്നും നേതാക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Made To Work Like Slaves': Camp Followers' Association Accuses Kerala Police's Senior Officers Of Exploiting Support Staff, Thiruvananthapuram, News, Trending, Police, Probe, Kerala.