Follow KVARTHA on Google news Follow Us!
ad

ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചു; തട്ടിപ്പിന് ഇരയായത് നിരവധി പേര്‍, യുവതി അറസ്റ്റില്‍

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചCheating, News, Local-News, Police, Arrest, Court, Remanded, Kerala,
ചാത്തന്നൂര്‍: (www.kvartha.com 19.04.2018) തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഓച്ചിറ പായിക്കുഴി പൂയംപള്ളി തറയില്‍ വാടകയ്ക്കു താമസിക്കുന്ന കരുനാഗപ്പള്ളി തഴവ ശ്രീരാമപുരം ചൈതന്യയില്‍ രേഖയെ (38) ആണ് ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ രേഖയെ റിമാന്‍ഡ് ചെയ്തു.

ടെക്‌നോപാര്‍ക്കിലെ വന്‍കിട കമ്പനിയില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്തു ചാത്തന്നൂര്‍ ശീമാട്ടി സ്വദേശിയില്‍ നിന്ന് അരലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. രേഖ താമസിച്ച സ്ഥലത്തു നടത്തിയ പരിശോധനയില്‍ അന്‍പതോളം പേരുടെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളും മറ്റും പിടിച്ചെടുത്തു. നിരവധി പേരെയാണ് രേഖ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചത്.

Woman arrested on charges of cheating, Cheating, News, Local-News, Police, Arrest, Court, Remanded, Kerala.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: രേഖ നേരത്തെ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്നു. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. വിശ്വാസ്യത ഉറപ്പിക്കാന്‍ കമ്പനിയുടേതെന്നു പറഞ്ഞു വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇവര്‍ കാണിച്ചിരുന്നു. ഡ്രൈവറായി നിയമിക്കുന്നതിനു കമ്പനിയുടെ രസീതു നല്‍കിയാണ് ചാത്തന്നൂര്‍ സ്വദേശിയില്‍ നിന്നു പണം വാങ്ങിയത്. ഇതിനു ശേഷം നിയമന ഉത്തരവു നല്‍കി. എന്നാല്‍ ഉദ്യോഗാര്‍ഥി കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു മനസ്സിലായത്.

സമീപ ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തുന്നുണ്ട്. ചാത്തന്നൂര്‍ എസിപി ജവാഹര്‍ ജനാര്‍ദ്, എസ്‌ഐ നിസാര്‍, ക്രൈം എസ്‌ഐ സരിന്‍, എഎസ്‌ഐ ഹരിലാല്‍, പ്രദീപ്, വനിതാ സിവില്‍ പോലീസ് ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് രേഖയെ അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman arrested on charges of cheating, Cheating, News, Local-News, Police, Arrest, Court, Remanded, Kerala.