Follow KVARTHA on Google news Follow Us!
ad

മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി; സിദ്ധരാമയ്യയുടെ എതിരാളി ഗോപാല്‍ റാവു

ബംഗലൂരു: (www.kvartha.com 21.04.2018) കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ട് ബിജെപി. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ National, Karnataka assembly poll, BJP
ബംഗലൂരു: (www.kvartha.com 21.04.2018) കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ത്ഥിപട്ടിക പുറത്ത് വിട്ട് ബിജെപി. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിദ്ധരാമയ്യ മല്‍സരിക്കുന്ന ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ ഗോപാല്‍ റാവു ആണ് ബിജെപി സ്ഥാനാര്‍ത്ഥി. 59 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടേ പേരുകളാണ് ഈ പട്ടികയിലുള്ളത്. അതുപോലെ തന്നെ കോളര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്ഥാനാര്‍ത്ഥിയില്‍ പാര്‍ട്ടി മാറ്റം വരുത്തിയിട്ടുണ്ട്.

ഹരപനഹള്ളിയില്‍ കരുണാകര റെഡ്ഢിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഖനന അഴിമതി കേസില്‍ പ്രതിയാണ് റെഡ്ഢി സഹോദരന്മാരില്‍ ഒരാളായ കരുണാകര റെഡ്ഢി. ബല്ലാരിയിലും റെഡ്ഢി സഹോദരന്മാരില്‍ ഒരാളായ സോമശേഖര റെഡ്ഢിയാണ് മല്‍സരിക്കുന്നത്. മൂന്ന് പേരാണ് റെഡ്ഢി സഹോദരന്മാര്‍.

National, Karnataka assembly poll, BJP

ഖനന അഴിമതിയെ തുടര്‍ന്ന് മൂന്ന് പേരും പാര്‍ട്ടിയില്‍ നിന്ന് അകന്ന് നിന്നുവെങ്കിലും വീണ്ടും മൂവരും പാര്‍ട്ടിക്കുള്ളില്‍ സജീവമാവുകയാണ്.

ബംഗലൂരുവിലെ ഗാന്ധി നഗര്‍ സീറ്റ് സപ്തഗിരി ഗൗഡയ്ക്കാണ്. കര്‍ണാടക യൂത്ത് വിംഗ് അദ്ധ്യക്ഷനാണ് സപ്തഗിരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
The Gandhi Nagar seat in the capital city of Bengaluru has been given to Saptagiri Gowda who is BJP State Youth wing in Karnataka. While, the Mandya seat which was in news for actor Ambareesh's tussle with Congress over his candidature, has been handed over to Basavegowda.

Keywords: National, Karnataka assembly poll, BJP