Follow KVARTHA on Google news Follow Us!
ad

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ ഡി എഫ്; യു ഡി എഫിന് ക്ഷീണം, ബി ജെ പിക്ക് സമ്പൂര്‍ണ പരാജയം

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ ഡി എഫ്.Thiruvananthapuram, Election, By-election, Politics, CPM, BJP, Congress, Malappuram, News, Kerala,
തിരുവനന്തപുരം: (www.kvartha.com 12.01.2018) തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ ഡി എഫ്. യു ഡി എഫിന് ക്ഷീണം, ബി ജെ പിക്ക് സമ്പൂര്‍ണ പരാജയം. എട്ടു ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ വന്നുതുടങ്ങിയപ്പോഴാണ് എല്‍ഡിഎഫിന് വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ പോത്തുകല്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെ ഭരണം പിടിച്ച എല്‍ഡിഎഫ്, മിക്ക വാര്‍ഡുകളും നിലനിര്‍ത്തുകയും ചില വാര്‍ഡുകള്‍ യുഡിഎഫില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഇതുവരെയുള്ള ഫലങ്ങള്‍ ബിജെപിക്കും സമ്പൂര്‍ണ നിരാശയാണ് നല്‍കുന്നത്.

Bypolls to local self government LDF winning, Thiruvananthapuram, Election, By-election, Politics, CPM, BJP, Congress, Malappuram, News, Kerala

തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലെ 12 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, എറണാകുളം ഏലൂര്‍ നഗരസഭയിലെ പാറയ്ക്കല്‍, മലപ്പുറം പൊന്നാനി നഗരസഭയിലെ അഴീക്കല്‍, കാസര്‍കോട് കാറഡുക്ക ബ്ലോക് പഞ്ചായത്തിലെ ബേഡകം എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം ഉപതിരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം പോത്തുകല്‍ പഞ്ചായത്ത് ഞെട്ടികുളം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി ആഞ്ഞിലിമൂട്ടില്‍ ജയിച്ചതോടെ യുഡിഎഫിനു പഞ്ചായത്തുഭരണം നഷ്ടപ്പെട്ടു. 17 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് ഒന്‍പതു സീറ്റായി. യുഡിഎഫിന് എട്ട് സീറ്റാണുള്ളത്. സിപിഎമ്മിലെ രജനി 88 വോട്ടിനാണു കോണ്‍ഗ്രസിലെ അനുസ്മിത അനിലിനെ തോല്‍പിച്ചത്. വാര്‍ഡ് അംഗം താര അനിലിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കോട്ടയം വാകത്താനം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തി. വാകത്താനത്ത് ഇടതു സ്ഥാനാര്‍ഥി അരുണിമ പ്രദീപ് 273 വോട്ടുകള്‍ക്കു വിജയിച്ചു. അരുണിമ 671 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിന്റെ സി.കെ. ചെല്ലപ്പന് 398 വോട്ടുകളേ ലഭിച്ചുള്ളൂ. 34 വോട്ടുകള്‍ മാത്രമാണു ബിജെപി സ്ഥാനാര്‍ഥി സജി തോമസിന് ആകെ ലഭിച്ചത്.

ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ മുനിയറ സൗത്ത് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രമ്യ റെനീഷ് (സിപിഎം) 148 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തായി. ഈ പരാജയത്തോടെ പഞ്ചായത്തില്‍ ബിജെപിയുടെ പ്രാതിനിധ്യം നഷ്ടപ്പെട്ടു. ബാബു കളപ്പുര (കോണ്‍ഗ്രസ്), സിജു ബൈജു (എന്‍ഡിഎ) എന്നിവരാണു മത്സര രംഗത്തുണ്ടായിരുന്നത്. 19 അംഗ പഞ്ചായത്തിലെ ഇപ്പോഴത്തെ കക്ഷി നില യുഡിഎഫ് -14, എല്‍ഡിഎഫ്-5 എന്നിങ്ങനെയാണ്.

കാസര്‍കോട് കാറഡുക്ക ബ്ലോക് പഞ്ചായത്തിലെ ബേഡകം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് ജയിച്ചു. എച്ച്. ശങ്കരന്‍ (സിപിഎം) 1626 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ശങ്കരന് 3624 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിന്റെ കെ.മധു 1998 വോട്ടുകളും ബിജെപിയുടെ കെ.കൃഷ്ണന്‍കുട്ടി 303 വോട്ടുകളും നേടി.

പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ മിച്ചാരംകോട് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ രുക്മണി ഗോപിയാണ് 210 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചത്. അതേസമയം, കടമ്പഴിപ്പുറം പഞ്ചായത്തിലെ കോണിക്കഴി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ബി.മുഹമ്മദ് 145 വോട്ടിനു ജയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bypolls to local self government LDF winning, Thiruvananthapuram, Election, By-election, Politics, CPM, BJP, Congress, Malappuram, News, Kerala.