Follow KVARTHA on Google news Follow Us!
ad

റിയല്‍ ടൈം വീഡിയോ ചാറ്റിംഗില്‍ റെക്കോഡ് നേട്ടവുമായി ഫെയ്‌സ്ബുക്ക്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി അധികം

2017 ല്‍ 1700 കോടി റിയല്‍ ടൈം വീഡിയോ ചാറ്റിംഗ് എന്ന റെക്കോഡ് നേട്ടവുമായി ഫെയ്‌സ്ബുക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ Business, Technology, Kaliforniya, World, News, Facebook, Messenger doubled its real-time video chats to 17b in 2017.
കാലിഫോര്‍ണിയ: (www.kvartha.com 16.12.2017) 2017 ല്‍ 1700 കോടി റിയല്‍ ടൈം വീഡിയോ ചാറ്റിംഗ് എന്ന റെക്കോഡ് നേട്ടവുമായി ഫെയ്‌സ്ബുക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി അധികം വര്‍ധനവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ ചാറ്റ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മാസ്‌കുകള്‍, ഫില്‍റ്ററുകള്‍, റിയാക്ഷനുകള്‍ എന്നിവ ഫെയ്‌സ്ബുക്ക് വീഡിയോ ചാറ്റ് സംവിധാനത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം 50,000 കോടി ഇമോജികളും, 1800 കോടി ജിഫ് ചിത്രങ്ങളുമാണ് മെസഞ്ചര്‍ വഴി കൈമാറ്റം ചെയ്യപ്പെട്ടത്. 2017ല്‍ മെസഞ്ചര്‍ വഴി പ്രതിദിനം 700 കോടി ആശയവിനിമയങ്ങള്‍ നടന്നു. പ്രതിദിനം 26 കോടി പുതിയ ചാറ്റുകളും 2017ല്‍ മെസഞ്ചറില്‍ സൃഷ്ടിക്കപ്പെട്ടു.

Business, Technology, Kaliforniya, World, News, Facebook, Messenger doubled its real-time video chats to 17b in 2017.

പുതുവര്‍ഷദിനം, മാതൃദിനം, വാലന്റൈന്‍സ് ഡേ തുടങ്ങിയ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മെസേജിങ് സേവനം പ്രയോജനപ്പെടുത്തിയത്. സ്മാര്‍ട്‌ഫോണ്‍ സാങ്കേതിക വിദ്യയിലുണ്ടായ മുന്നേറ്റങ്ങളും ഫെയ്‌സ്ബുക്ക് ആപ്പുകളില്‍ കൊണ്ടുവന്ന പുതിയ സൗകര്യങ്ങളും ഈ മാറ്റത്തിന് സഹായിച്ചിട്ടുണ്ടെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Business, Technology, Kaliforniya, World, News, Facebook, Messenger doubled its real-time video chats to 17b in 2017.