Follow KVARTHA on Google news Follow Us!
ad

മകനെപ്പോലെ സംരക്ഷിച്ചു പോറ്റിക്കൊണ്ടു വന്നയാളെ വിവാഹം കഴിക്കുക എന്നത് ഏറെ ദുഷ്‌ക്കരമാണ്; അമ്മയില്ലാത്ത കുട്ടിയെ ഏഴു വയസു മുതല്‍ ആ സ്ഥാനം നല്‍കി വളര്‍ത്തി; ജ്യേഷ്ഠന്റെ ഭാര്യയെ വിവാഹം കഴിച്ചതില്‍ മനംനൊന്ത് 15 കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവതി

'' അമ്മയില്ലാത്ത കുട്ടിയെ ഏഴു വയസുമുതല്‍ ഒരമ്മയുടെ സ്ഥാനം നല്‍കി വളര്‍ത്തിയത് ഞാനാണ്.Bihar, News, Religion, Protection, Allegation, Parents, Complaint, Hang Self, Police, Arrested, Marriage, National,
ഗയ: (www.kvartha.com 15.12.2017) '' അമ്മയില്ലാത്ത കുട്ടിയെ ഏഴു വയസുമുതല്‍ ഒരമ്മയുടെ സ്ഥാനം നല്‍കി വളര്‍ത്തിയത് ഞാനാണ്. ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ തനിക്ക് അവന്‍ മകന്‍ തന്നെയായിരുന്നു. മകനെപ്പോലെ സംരക്ഷിച്ചു പോറ്റിക്കൊണ്ടു വന്നയാളെ വിവാഹം കഴിക്കുക എന്നത് ഏറെ ദുഷ്‌ക്കരമായ കാര്യമാണ്. എന്നാല്‍ കുടുംബത്തിലെ എന്റെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം ചെയ്യുകയല്ലാതെ വേറെ വഴികള്‍ ഉണ്ടായിരുന്നില്ല.'' ജ്യേഷ്ഠന്റെ ഭാര്യയെ വിവാഹം കഴിച്ചതില്‍ മനംനൊന്ത് 15 കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവതി.

ബീഹാറിലാണ് സംഭവം. ഭര്‍ത്താവിന്റെ അനുജനായ 15 കാരനെ വിവാഹം കഴിക്കേണ്ടി വന്ന റൂബിയ വിവാഹത്തിലേക്ക് നയിച്ച സാഹചര്യം വെളിപ്പെടുത്തി. ജേഷ്ഠന്റെ ഭാര്യയെ വിവാഹം കഴിക്കേണ്ടി വന്നതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരനായ മഹാദേവ് ആണ് കഴിഞ്ഞ ദിവസം കെട്ടിത്തൂങ്ങി മരിച്ചത്. മഹാദേവിന്റെ മൂത്ത ജേഷ്ഠന്‍ സതീഷിനെ 2009 ല്‍ ആണ് റൂബിദേവി വിവാഹം കഴിക്കുന്നത്. അന്ന് ഏഴു വയസായിരുന്നു മഹാദേവിന്. അന്നു മുതല്‍ അമ്മയില്ലാത്ത അനുജനെ മകനെപ്പോലെയായിരുന്നു അവര്‍ വളര്‍ത്തിയത്.

 Bihar suicide: ‘Mahadev was like a child to me… I agreed to marry him to restore my place in household’, Bihar, News, Religion, Protection, Allegation, Parents, Complaint, Hang Self, Police, Arrested, Marriage, National.

ഇതിനിടെ 2013 ല്‍ സതീഷ് വൈദ്യൂതാഘാതമേറ്റ് മരിച്ചു. തുടര്‍ന്ന് മൂന്ന് വയസുള്ള മകളും ഒരു വയസുള്ള മകനുമുള്ള റൂബിക്ക് ആരും ആശ്രയമില്ലാതായി. എന്നാല്‍ അപ്പോഴേക്കും മഹാദേവിന്റെ രണ്ടാമത്തെ ജേഷ്ഠന്‍ മനീഷ്ദാസ് വിവാഹിതനായിരുന്നു. ഇതോടെ പത്തു വയസ്സിന് ഇളയവനായ മഹാദേവിന് മേല്‍ റൂബിയെ വിവാഹം കഴിക്കാനുള്ള സമ്മര്‍ദം വീട്ടുകാര്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തെങ്കിലും അനുജനെ വിവാഹം കഴിക്കാന്‍ റൂബിക്ക് മേലും സമ്മര്‍ദ്ദം ഉണ്ടായി.

സതീഷ് മരിച്ചതോടെ റൂബിയുടെ താമസം സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായി. എന്നാല്‍ കുടുംബത്തിന്റെ അഭിമാനം പാലിക്കണമെങ്കില്‍ താനും കുട്ടികളും ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കണമെന്നതായിരുന്നു ഭര്‍തൃപിതാവിന്റെ നിലപാട്. വെറും 15 വയസ് പ്രായമുള്ള മഹാദേവിനെ വിവാഹം കഴിച്ചില്ലെങ്കില്‍ അവകാശപ്പെട്ട സ്വത്ത് തരില്ലെന്ന് ഭര്‍ത്താവിന്റെ പിതാവ് പറഞ്ഞു. ഇതിനൊപ്പം ഭര്‍ത്താവ് മരിച്ചപ്പോള്‍ കിട്ടിയ 80,000 രൂപയില്‍ 53,000 രൂപയും ഭര്‍തൃപിതാവ് തടഞ്ഞുവെച്ചതായി ഇവര്‍ പറഞ്ഞു. നഷ്ടപരിഹാരമായി ലഭിച്ച 80,000 ചന്ദ്രേശ്വറിന്റെ ബാങ്ക് അക്കൗണ്ടിലാണുണ്ടായിരുന്നത്. ആ തുക റൂബിയുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ റൂബിയും മാതാപിതാക്കളും നിര്‍ബന്ധിച്ചു.

ഇതേത്തുടര്‍ന്ന് 27,000 രൂപ റൂബിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍, ബാക്കിതുക കൂടി നല്‍കണമെന്നു റൂബിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മഹാദേവിനെക്കൊണ്ട് റൂബിയെ വിവാഹം കഴിപ്പിക്കണമെന്ന നിബന്ധനയും മുന്നോട്ടുവച്ചു. ഒടുവിലാണ് റുബിയും മഹാദേവും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചത്. ഒടുവില്‍ വിവാഹത്തിന് സമ്മതിച്ചു. ഡിസംബര്‍ 11 നായിരുന്നു വിവാഹം. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത് വൈകിട്ട് ആറു മണിയോടെ. തുടര്‍ന്ന് കുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന താന്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നും റൂബിദേവി പറഞ്ഞു.

തിങ്കളാഴ്ച നടന്ന സംഭവം ഇപ്പോഴാണു പുറംലോകം അറിയുന്നത്. രമ്‌ന വിനോഭാനഗര്‍ ഗ്രാമവാസിയും പെരെയയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണു മഹാദേവ്. മഹാദേവിന്റെ ജേഷ്ഠന്‍ മനീഷ്ദാസ് നല്‍കിയ പരാതി പ്രകാരം ബാലവിവാഹം നടത്തിയതിന് പിതാവിനെയും റൂബിയുടെ മാതാവിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Keywords: Bihar suicide: ‘Mahadev was like a child to me… I agreed to marry him to restore my place in household’, Bihar, News, Religion, Protection, Allegation, Parents, Complaint, Hang Self, Police, Arrested, Marriage, National.