Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരത്ത് കൗണ്‍സില്‍ യോഗത്തിനിടെ സി പി എം - ബി ജെ പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലി, മേയര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് കൗണ്‍സില്‍ യോഗത്തിനിടെ സി പി എം - ബി ജെ പി കൗണ്‍സിThiruvananthapuram, News, Politics, Clash, Municipality, Protesters, CPM, BJP, Kerala,
തിരുവനന്തപുരം: (www.kvartha.com 18.11.2017) തിരുവനന്തപുരത്ത് കൗണ്‍സില്‍ യോഗത്തിനിടെ സി പി എം - ബി ജെ പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലി. സംഭവത്തില്‍ മേയര്‍ക്ക് പരിക്ക്. തിരുവനന്തപുരം നഗരസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെയാണ് കൗണ്‍സിലര്‍മാര്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തില്‍ മേയര്‍ വി.കെ.പ്രശാന്തിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

നഗരസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജനവഞ്ചനയുടെ രണ്ടുവര്‍ഷം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി പ്രക്ഷോഭം നടത്തിയത്. അതേസമയം വാഗ്ദാന ലംഘനത്തിന്റെയും വികസന മുരടിപ്പിന്റെയും രണ്ടുവര്‍ഷം' എന്ന മുദ്രാവാക്യത്തോടെയാണ് യു.ഡി.എഫ് സമരം. ശനിയാഴ്ചത്തെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി ആദ്യവെടി പൊട്ടിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

Councilors resort to fist-fighting in TVM corporation, Thiruvananthapuram, News, Politics, Clash, Municipality, Protesters, CPM, BJP, Kerala

പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെ നഗരത്തിലെ ഹൈമാസ്‌ക് ലൈറ്റുകളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സി.പി.എം - ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായത്. ഇതിനിടയിലാണ് മേയര്‍ക്ക് പരിക്കേറ്റത്. മേയറെ ബി.ജെ.പിക്കാര്‍ കൈയ്യേറ്റം ചെയ്തതാണെന്ന് സി.പി.എം ആരോപിച്ചു. അതേസമയം കൗണ്‍സില്‍ യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മേയറെ ബി.ജെ.പിക്കാര്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഇടതു കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. എന്നാല്‍ മേയറെ ആക്രമിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

Also Read:

കൊലക്കേസടക്കം 17 ഓളം കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Councilors resort to fist-fighting in TVPM corporation, Thiruvananthapuram, News, Politics, Clash, Municipality, Protesters, CPM, BJP, Kerala.