Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് തകര്‍ന്ന പാലത്തിന് 13 വര്‍ഷം മാത്രം പഴക്കം; പാലം പൊളിയാന്‍ കാരണം അറ്റകുറ്റപ്പണി നടത്താത്തത്

2004 ല്‍ കമ്പനി മാനേജ്‌മെന്റ് നിര്‍മ്മിച്ച നടപ്പാലം കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചിട്ടുള്ളതാണ്. കഴിഞ്ഞ 13 വര്‍ഷക്കാലത്തിനിടയില്‍ Kollam, Injured, Treatment, News, Kerala, KMML Plant, Emloyees, Labour Strike, Management, Kollam bridge build only 13 years old.
കൊല്ലം: (www.kvartha.com 31/10/2017) 2004 ല്‍ കമ്പനി മാനേജ്‌മെന്റ് നിര്‍മ്മിച്ച നടപ്പാലം കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ചിട്ടുള്ളതാണ്. കഴിഞ്ഞ 13 വര്‍ഷക്കാലത്തിനിടയില്‍ കാതലായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പാലത്തില്‍ നടത്തിയിട്ടില്ല. പാലത്തിന്റെ സുരക്ഷിതത്വത്തെ സംബന്ധിച്ച് ആശങ്കയുണ്ടായതിന്റെ അടിസ്ഥാനത്തില്‍ പാലം പുതുക്കിപ്പണിയാനുള്ള നിര്‍ദ്ദേശങ്ങള്‍ നേരത്തെ പരിഗണിക്കപ്പെട്ടെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായില്ല.

പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. നാല് ദശാബ്ദക്കാലത്തോളം പഴക്കമുള്ള കെഎംഎംഎല്‍ പ്ലാന്റും അനുബന്ധ സംവിധാനങ്ങളും കാലപ്പഴക്കം കൊണ്ടും പരിപാലനക്കുറവുകൊണ്ടും സുരക്ഷാപരമായ ആശങ്ക നേരിടുന്നു എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.

Kollam, Injured, Treatment, News, Kerala, KMML Plant, Emloyees, Labour Strike, Management, Kollam bridge build only 13 years old.

കെഎംഎംഎല്ലിന്റെ അധീനതയിലുള്ള എം എസ് പ്ലാന്റിലേക്കുള്ള പാലം തകര്‍ന്ന് അപകടമുണ്ടാകാനിടയുള്ള സാഹചര്യത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു. ഈ സാഹചര്യത്തില്‍ സുരക്ഷാവീഴ്ചമൂലമുണ്ടാകുന്ന അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിദഗ്ധരടങ്ങുന്ന ഏജന്‍സിയെ കൊണ്ടുള്ള സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

മരണപ്പെട്ട എം എസ് പ്ലാന്റിലെ ജീവനക്കാരിയുടെ കുടുംബത്തിന്റെ സംരക്ഷണം പൂര്‍ണ്ണമായും കമ്പനി മാനേജ്‌മെന്റ് ഏറ്റെടുക്കണമെന്നും പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സയും അടിയന്തിര ആശ്വാസ ധനസഹായവും നല്‍കണമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു. ചവറ കെഎംഎംഎല്‍ എംഎസ് പ്ലാന്റിലുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാനേജ്‌മെന്റിനും ഗവണ്‍മെന്റിനും ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

കഴിഞ്ഞ 17 മാസക്കാലമായി കെഎംഎംഎല്ലിന്റെ മൂന്ന് മൈനിംഗ് സൈറ്റുകളില്‍ പണിയെടുക്കുന്ന നാന്നൂറോളം തൊഴിലാളികള്‍ തൊഴിലില്ലാത്തതിന്റെ പേരില്‍ സമരത്തിലാണ്. തികച്ചും സമാധാനപരമായ സമരമാര്‍ഗ്ഗങ്ങളാണ് യൂണിയനുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മോന്റോ ഗവണ്‍മെന്റോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല മറ്റുള്ളവരെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് മണ്ണെടുക്കാനാണ് കഴിഞ്ഞ ആഴ്ചയില്‍ കമ്പനി പരിശ്രമിച്ചത്.

മാനേജ്‌മെന്റിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് സമരത്തിനെത്തിയവരാണ് ദുരന്തത്തില്‍ അകപ്പെട്ടത് എന്നത് കമ്പനിയുടെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു. എത്രയും പെട്ടെന്ന് തൊഴില്‍ സമരം ഒത്തുതീര്‍ത്ത് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kollam, Injured, Treatment, News, Kerala, KMML Plant, Emloyees, Labour Strike, Management, Kollam bridge build only 13 years old.