Follow KVARTHA on Google news Follow Us!
ad

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡെല്‍ഹിയിലേക്ക് Thiruvananthapuram, Kerala, News, Ramesh Chennithala, Oommen Chandy, Rahul Gandhi, Cong High Command calls Kerala leaders to Delhi.
തിരുവനന്തപുരം: (www.kvartha.com 12.10.2017) സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് നേതാക്കളെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, വി.എം.സുധീരന്‍, വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിപ്പിച്ചത്.

Thiruvananthapuram, Kerala, News, Ramesh Chennithala, Oommen Chandy, Rahul Gandhi,  Cong High Command calls Kerala leaders to Delhi.

രമേശ് ചെന്നിത്തല ഇപ്പോള്‍ തന്നെ ഡെല്‍ഹിയിലുണ്ട്. മറ്റു നേതാക്കള്‍ വൈകിട്ടോടെ ഡെല്‍ഹിയിലെത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രാഹുല്‍ ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങളാവും ചര്‍ച്ച ചെയ്യുക. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ രാഹുല്‍ വാസ്‌നിക്കിനോട് പ്രാഥമിക റിപ്പോര്‍ട്ട് തേടിയിരുന്നു.

അതിനിടെ രമേശ് ചെന്നിത്തല ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. സോളാര്‍ റിപ്പോര്‍ട്ട് പ്രകാരം നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് രമേശ് ആന്റണിയെ ധരിപ്പിച്ചു. എന്നാല്‍, പ്രശ്‌നം വളരെ ഗുരുതരമാണെന്ന സന്ദേശവും രമേശ് ആന്റണിക്ക് നല്‍കിയെന്നാണ് സൂചന.


Keywords: Thiruvananthapuram, Kerala, News, Ramesh Chennithala, Oommen Chandy, Rahul Gandhi,  Cong High Command calls Kerala leaders to Delhi.