Follow KVARTHA on Google news Follow Us!
ad

പവര്‍ ബാങ്കുമായി വിമാനത്താവളത്തിലെത്തിയ ആളെ പോലീസിന് കൈമാറി

ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) സംശയകരമായ വസ്തുവുമായി വിമാനത്താവളത്തിലെത്തിയ ആളെ അധികൃതര്‍ പോലീസിന് കൈമാറി. അല്പ സമയത്തെ അന്വേഷണത്തിNational, Power Bank
ന്യൂഡല്‍ഹി: (www.kvartha.com 23.09.2017) സംശയകരമായ വസ്തുവുമായി വിമാനത്താവളത്തിലെത്തിയ ആളെ അധികൃതര്‍ പോലീസിന് കൈമാറി. അല്പ സമയത്തെ അന്വേഷണത്തിലാണ് സംശയകരമായ വസ്തു പവര്‍ ബാങ്കാണെന്ന് പോലീസിന് മനസിലായത്. വെട്ടിലായ പോലീസ് ആളെ വെറുതെ വിട്ടു.

ഫിറോസ് എസ് ശെയ്ഖ് ആണ് പവര്‍ ബാങ്കിന്റെ പേരില്‍ പോലീസ് സ്റ്റേഷന്‍ കയറേണ്ടി വന്നത്. ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ പൂനെയ്ക്ക് പോകാനായി എത്തിയതായിരുന്നു അദ്ദേഹം. ബാഗേജ് ചെക്ക് ചെയ്ത സ്‌കാനിംഗ് സംഘമാണ് ബാഗില്‍ സംശയകരമായ വസ്തുവുണ്ടെന്ന് കണ്ടെത്തിയത്. സ്‌ഫോടനം നടത്താന്‍ ശേഷിയുള്ളതാണ് ആ വസ്തുവെന്ന് അറിയിച്ച് അവര്‍ ബോംബ് സ്‌ക്വാഡിനേയും പോലീസിനേയും വിളിച്ച് വരുത്തി. എന്നാല്‍ പോലീസ് സ്റ്റേഷനിലെത്തി അല്പ സമയം കഴിഞ്ഞപ്പോള്‍ സത്യം വ്യക്തമാവുകയായിരുന്നു.

National, Power Bank

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: A man was on Friday offloaded from a Pune-bound flight and handed over to the police at the Delhi airport after the security personnel thought he was carrying a "suspicious" object, which later turned out to be a mobile phone charging power bank, officials said.

Keywords: National, Power Bank