Follow KVARTHA on Google news Follow Us!
ad

ട്രാന്‍സ്‌ജെന്‍ഡറുടെ കൊലപാതകം: തൃശൂര്‍ സ്വദേശി അറസ്റ്റില്‍; കൊല ചെയ്തത് പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിന്

ട്രാന്‍സ്‌ജെന്‍ഡറുടെ കൊലപാതകത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കൊല ചെയ്തത് പ്രകൃതി വിരുദ്ധ Aluva, News, Arrest, Railway, Police, Probe, Maharashtra, Crime, Kerala,
ആലുവ: (www.kvartha.com 23.08.2017) ട്രാന്‍സ്‌ജെന്‍ഡറുടെ കൊലപാതകത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. കൊല ചെയ്തത് പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിനാണെന്ന് കുറ്റസമ്മതം. ട്രാന്‍സ്‌ജെന്‍ഡര്‍ തമിഴ്‌നാട് ചിന്നസേലം സ്വദേശി ഗൗരി എന്ന മുരുകേശന്‍ (35) കൊല്ലപ്പെട്ട കേസിലാണ് മഹാരാഷ്ട്ര സത്താറയില്‍ ടയര്‍ റീസോളിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൃശൂര്‍ അന്നമനട വെണ്ണൂപ്പാടം കളത്തില്‍ കെ.കെ. അഭിലാഷ്‌കുമാര്‍ (21) അറസ്റ്റിലായത്.

മാളയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു സെന്റ് സേവ്യേഴ്‌സ് കോളജിനു പിറകിലെ കാട്ടില്‍ മുരുകേശന്റെ മൃതദേഹം കണ്ടത്. മുണ്ട് കഴുത്തില്‍ മുറുക്കിയാണു കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു.

Police arrest Thrissur youth over death of transgender in Aluva, Aluva, News, Arrest, Railway, Police, Probe, Maharashtra, Crime, Kerala.

പ്രകൃതിവിരുദ്ധ പീഡനത്തിന് അഭിലാഷ് വഴങ്ങാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. റെയില്‍പാളത്തില്‍ നിന്നു പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍കൊണ്ടു മൂടിയ നിലയില്‍ സ്വാതന്ത്ര്യ ദിനത്തിലാണ് മുരുകേശന്റെ മൃതദേഹം കണ്ടത്.

മുരുകേശനൊപ്പം സ്ഥിരമായി കണ്ടിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് അഭിലാഷിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. പൂനെയില്‍ നിന്നു നാട്ടിലേക്കു തിരിച്ച അഭിലാഷ് 14നു രാവിലെ ആലുവയില്‍ ട്രെയിനിറങ്ങിയിരുന്നു. മദ്യലഹരിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഉറങ്ങുന്നതിനിടെ ബാഗ് നഷ്ടമായി.

തുടര്‍ന്നു വീട്ടിലേക്കു പോകാതെ റെയില്‍വേ പരിസരത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മുരുകേശനെ കണ്ടുമുട്ടിയത്. ഇയാള്‍ പുഴയോരത്തേക്ക് അഭിലാഷിനെ വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍, സിഐ വിശാല്‍ ജോണ്‍സണ്‍ എന്നിവരാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

പോലീസ് ഉദ്യോഗസ്ഥരായ റെജിരാജ്, നിയാസ്, ഇബ്രാഹിംകുട്ടി, നാദിര്‍ഷ, ഡിക്‌സണ്‍, ജോയി, സജീവ് ചന്ദ്രന്‍, എ.എന്‍. രാജേഷ്, ടി. ശ്യാംകുമാര്‍, സിജന്‍, ബിജു, സാബു, സജീവ്, നവാബ്, ഷമീര്‍, മുഹമ്മദ്, എം.കെ. പ്രശാന്ത്, എ.പി. പ്രശാന്ത്, മനോജ്കുമാര്‍, നിഖിലേഷ്, അഖില്‍, രഞ്ജിത്, ജാബിര്‍, രൂപേഷ്, സലേഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Also Read:
കോളജ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് മുറിവേല്‍പ്പിച്ചത് ലഹളയുണ്ടാക്കാനുള്ള ഗൂഡലക്ഷ്യത്തോടെയാണെന്ന് പോലീസ്; മൂന്നുപേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police arrest Thrissur youth over death of transgender in Aluva, Aluva, News, Arrest, Railway, Police, Probe, Maharashtra, Crime, Kerala.