Follow KVARTHA on Google news Follow Us!
ad

പ്രളയത്തിൽ വീർപ്പുമുട്ടി ശ്രീലങ്ക; മരണം നൂറ് കവിഞ്ഞു

പ്രളയത്തിൽ വീർപ്പുമുട്ടി ശ്രീലങ്ക; മരണം നൂറ് കവിഞ്ഞു Sri Lanka floods: Nearly 500,000 displaced as death toll rises
കൊളംബോ: (www.kvartha.com 28.05.2017) കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 120 കടന്നു. ഇരുന്നൂറോളം പേരെ കാണാതായി. കൊടിയ നാശനഷ്ടങ്ങളിൽ ലങ്കയ്ക്ക് ആശ്വാസം പകരാൻ ഇന്ത്യൻ നാവിക സേന കപ്പലുകൾ ഇന്ത്യ വിട്ടു നൽകി. മഴ ഇനിയും തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു.

ലങ്കയിലെ 14 ജില്ലകളിലെ അ‍ഞ്ചു ലക്ഷത്തോളം പേരെ ഇതുവരെ പ്രളയം ബാധിച്ചതായാണ് കണക്ക്. ഇവിടങ്ങളിലുള്ള 12,000ൽ അധികം പേരെ വിവിധ സുരക്ഷിത മേഖലകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായത്തോടെയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ ഹെലിക്കോപ്റ്ററിൽ നിന്ന് വീണ് പരിക്കേറ്റ ശ്രീലങ്കൻ നാവിക സേനാ ഉദ്യോഗസ്ഥൻ മരിച്ചു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോടും അയൽ രാജ്യങ്ങളോടും ശ്രീലങ്ക ആവശ്യപ്പെട്ടു. ഇതേത്തുട‍ന്നാണ് ഇന്ത്യൻ നാവികസേനയുടെ മൂന്ന് കപ്പലുകൾ ശ്രീലങ്കയിലേക്ക് തിരിച്ചത്. നാവികസേനയുടെ ഐ എൻ എസ് കിർച്ച് കപ്പൽ ശനിയാഴ്ച രാവിലെ കൊളംബോ തീരത്തെത്തി. ഇതിലുണ്ടായിരുന്ന അടിയന്തര ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ഇന്ത്യൻ ഹൈക്കമ്മീഷണർ തരൺജിത്ത് സിംഗ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി രവി കരുണാനയകെയ്ക്ക് കൈമാറി.

നാവിക സേനയുടെ ഐ എൻ എസ് ശർദുൽ, ഐ എൻ എസ് ജലാശ്വ തുടങ്ങിയ കപ്പലുകളും ശ്രീലങ്കയിലേക്ക് തിരിച്ചു. ഡോക്ടർമാരുടെ സംഘവും മുങ്ങൽ വിദഗ്ധരും ഹെലികോപ്റ്ററുകളും മറ്റ്​ ദുരന്ത നിവാരണ ഉപകകരണങ്ങളും കപ്പലിലുണ്ട്. ശ്രീലങ്കയുടെ തെക്ക്​, പടിഞ്ഞാറ്​ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ പേമാരിയിൽ നൂറുകണക്കിനു വീടുകളും റോഡുകളും തകർന്നു. മണ്ണിടിച്ചിലാണ് മരണസംഖ്യ ഉയരാൻ കാരണം.

Image Credit: BBC

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: At least 120 people have been killed and nearly 500,000 displaced in Sri Lanka following flooding and mudslides triggered by monsoon rains, the government says.