Follow KVARTHA on Google news Follow Us!
ad

ഗോ സംരക്ഷകര്‍ക്കെതിരെ യുപി മുഖ്യമന്ത്രി ആദിത്യനാഥ്; നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

ഗോരഖ്പൂര്‍: (www.kvartha.com 30.04.2017) ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരNational, Uttar Pradesh, Yogi Adityanath
ഗോരഖ്പൂര്‍: (www.kvartha.com 30.04.2017) ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗോരക്ഷകര്‍ക്കും റോമിയോ വിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തകര്‍ക്കുമെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിപ്പ്.

രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനമായി യുപിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക- ആദിത്യനാഥ് പറഞ്ഞു.

ഗോരഖ് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് രണ്ടാം വട്ടമാണ് ആദിത്യനാഥ് ഗോരഖ്പൂരിലെത്തുന്നത്.

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്ക് പോസ്റ്റീവ് വശം നല്‍കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. യുപിയില്‍ 24 മണിക്കൂര്‍ വൈദ്യുതിയും കുഴികളില്ലാത്ത റോഡും അദ്ദേഹം ഉറപ്പ് നല്‍കി. യുപിയില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

National, Uttar Pradesh, Yogi Adityanath

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: On his second visit to Gorakhpur after assuming charge as Uttar Pradesh Chief Minister, Yogi Adityanath warned law-breakers of strict action if they took law into their hands.

Keywords: National, Uttar Pradesh, Yogi Adityanath