Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ആദ്യത്തെ സൗരോര്‍ജ പെട്രോള്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

ആദ്യത്തെ സൗര വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ സ്‌റ്റേഷന്‍ ദുബൈയിക്കു സ്വന്തം. ശൈഖ് സായിദ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌റ്റേഷനില്‍ മണിക്കൂറില്‍ 120 കിലോവാട്ട് Dubai, Gulf, UAE, Petrol, Inauguration, Electricity, Technology, UAE's First Petrol Pump now Runs on Solar Power.
ദുബൈ: (www.kvartha.com 30.04.2017) ആദ്യത്തെ സൗര വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ സ്‌റ്റേഷന്‍ ദുബൈക്കു സ്വന്തം. ശൈഖ് സായിദ് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌റ്റേഷനില്‍ മണിക്കൂറില്‍ 120 കിലോവാട്ട് വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള

പാനലുകളാണുള്ളത്. ആശ്യമുള്ളതിനെക്കാളും 30 ശതമാനം വരെ വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സ്‌റ്റേഷന്‍ ആരംഭിച്ചത് ഇനോക് ആണ്. ഇനോക് വൈസ് ചെയര്‍മാനും ദീവ എം ഡിയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ ഉദ്ഘാടനം ചെയ്തു. മേല്‍ക്കൂരയില്‍ സൗര പാനലുകള്‍ പാകിയ സ്‌റ്റേഷനില്‍ അധികം വരുന്ന വൈദ്യുതി ദീവയുടെ വൈദ്യുതി ശൃംഖലയിലേക്ക് തിരിച്ചുവിടും. ഈ പദ്ധതിയിലൂടെ വര്‍ഷം 19.5 കോടി മെട്രിക് ടണ്ണിന്റെ കുറവ് കാര്‍ബണ്‍ ഡയോക്‌സൈഡ് വ്യാപനത്തില്‍ വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 Keywords: Dubai, Gulf, UAE, Petrol, Inauguration, Electricity, Technology, UAE's First Petrol Pump now Runs on Solar Power.