Follow KVARTHA on Google news Follow Us!
ad

പല്ലിയെ വരിഞ്ഞ് മുറുക്കിയ പാമ്പില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന മറ്റൊരു പല്ലിയുടെ വീഡിയോ ഇന്റര്‍നെറ്റ് കീഴടക്കുന്നു

സൗഹൃദം അത് വല്ലാത്തൊരു വികാരമാണ്. ജാതി മത പ്രായ വ്യത്യാസമില്ലാതെ ആർക്കും ആരോടും The creepy video shows a big lizard enclasped by a snake — trying to squeeze it to death. However,
ന്യൂഡല്‍ഹി: (www.kvartha.com 21.04.2017) സൗഹൃദം അത് വല്ലാത്തൊരു വികാരമാണ്. വര്‍ഗ വ്യത്യാസമില്ലാതെ ആര്‍ക്കും ആരോടും തോന്നുന്ന സൗഹൃദം പക്ഷെ മനുഷ്യര്‍ക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്. അതിനൊരു ഉദാഹരണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോയിലൂടെ വ്യക്തമാകുന്നത്.


പാമ്പ് വരിഞ്ഞ് മുറുക്കിയ വലിയൊരു പല്ലിയെ ജീവന്‍ പണയം വെച്ച് മറ്റൊരു പല്ലി രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പ് പല്ലിയെ വരിഞ്ഞ് മുറുക്കി കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അടുത്തായി മറ്റൊരു പല്ലി കൂടി നോക്കി നില്‍ക്കുന്നത് ദൃശ്യത്തില്‍ കാണാം. പാമ്പ് പിടി വിടുമെന്ന് കരുതി അല്‍പ സമയം കാത്തിരുന്ന സുഹൃത്ത് പിന്നീട് രണ്ടും കല്‍പിച്ച് പാമ്പിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. ഈ സമയം പാമ്പ് അല്‍പം ബലം കുറയ്ക്കുന്നതായി കാണാം.

പല്ലി പൂര്‍ണമായും പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടോ എന്ന കാര്യം വീഡിയോയില്‍ വ്യക്തമല്ല. ഏപ്രില്‍ 16 ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനൊടകം 50 ലക്ഷം പേരാണ് കണ്ടത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: The creepy video shows a big lizard enclasped by a snake — trying to squeeze it to death. However, the lizard in peril had a brave friend around who was not willing to lose his with a real fight