Follow KVARTHA on Google news Follow Us!
ad

ഉപദേശം ചോദിച്ച് മതിയായി, സെന്‍കുമാറിനെ പോലീസ് മേധാവിയാക്കുന്നുള്ള ഉത്തരവ് തയ്യാറാകുന്നു

ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഇറക്കാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം. അവധി ദിനമാണെങ്കിലും മെയ് ഒന്നിനുതന്നെ ഇതുണ്ടായേക്കും എന്നാണ് സൂചന. എന്നാല്‍ ലോക്‌നാഥ് ബെഹ്‌റയെ, ഏത് തസ്തികയില്‍ നിയമി Thiruvananthapuram, Kerala, News, Police, Officer, State, Chief Minister, Oommen Chandy, Court Order.
തിരുവനന്തപുരം: (www.kvartha.com 30.04.2017) ടി പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഇറക്കാന്‍ മുഖ്യമന്ത്രിയുടെ തീരുമാനം. അവധി ദിനമാണെങ്കിലും മെയ് ഒന്നിനുതന്നെ ഇതുണ്ടായേക്കും എന്നാണ് സൂചന. എന്നാല്‍ ലോക്‌നാഥ് ബെഹ്‌റയെ, ഏത് തസ്തികയില്‍ നിയമിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അറിയുന്നു. സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് നടപ്പാക്കാത്തതിനെതിരേ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് ഇത് കോടതി പരിഗണിക്കുക. അതിനു മുമ്പുതന്നെ സെന്‍കുമാറിനെ പോലീസ് മേധാവിയാക്കി തലയൂരാനാണ് ശ്രമിക്കുന്നത്.

സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി രൂക്ഷ പരാമര്‍ശങ്ങളെന്തെങ്കിലും നടത്തിയാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുപോലും അപകടത്തിലാകുമെന്ന് മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലെ അടുത്ത സഹപ്രവര്‍ത്തകരില്‍ നിന്ന് ഉപദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുടക്കം മുതല്‍ത്തന്നെ സുപ്രീംകോടതി വിധി വേഗത്തില്‍ നടപ്പാക്കണമെന്ന അഭിപ്രായക്കാരനാണ്. അത് അദ്ദേഹം മുഖ്യമന്ത്രിയെയും അറിയിച്ചു. എന്നാല്‍ സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന വിധി നേരിട്ട് ആഘാതമായി മാറിയ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി നളിനി നെറ്റോയും അദ്ദേഹത്തെ നിയമിക്കാതിരിക്കാനുള്ള വഴികള്‍ തേടുന്നുവെന്ന വിമര്‍ശനം പരക്കെയുണ്ട്. അതിനിടയിലാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യത്തിനെതിരേ വീണ്ടും ഹര്‍ജി നല്‍കിയത്.

അതേസമയം തന്നെ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ എതിര്‍കക്ഷിയായിരുന്ന മുഖ്യമന്ത്രിയെ ഇപ്പോഴത്തെ ഹര്‍ജിയില്‍ ഉള്‍പെടുത്താതിരുന്ന മാന്യത തിരിച്ച് അദ്ദേഹത്തിനു നല്‍കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കും മുന്നണിക്കുമുള്ളതത്രേ. നളിനി നെറ്റോ മാത്രമാണ് ഈ ഹര്‍ജിയിലെ എതിര്‍കക്ഷി. സെന്‍കുമാറിനെ നിയമിക്കുമ്പോള്‍ ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ജേക്കബ് തോമസ് അവധിയില്‍ പോയപ്പോള്‍ അധികച്ചുമതല ബെഹ്‌റയ്ക്ക് നല്‍കിയിട്ടുണ്ട്. ജേക്കബ് തോമസിന്റെ അവധി ഞായറാഴ്ച കഴിയും. അദ്ദേഹം തിരിച്ചുവന്ന് ജോയിന്റ് ചെയ്യുമ്പോള്‍ ബെഹ്‌റ സ്ഥാനമൊഴിയണം. ജേക്കബ് തോമസിന്റെ അവധി നീട്ടാന്‍ ആവശ്യപ്പെട്ടാല്‍ ഉണ്ടാകാവുന്ന പൊട്ടിത്തെറിയെയും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. അല്ലെങ്കില്‍ തിരിച്ചുവരുന്നില്ല എന്ന് അദ്ദേഹം സ്വയം തീരുമാനിക്കണം. അതിലും വ്യക്തത വന്നിട്ടില്ല.



Keywords: Thiruvananthapuram, Kerala, News, Police, Officer, State, Chief Minister, Oommen Chandy, Court Order, At last that order is under preparation