Follow KVARTHA on Google news Follow Us!
ad
Posts

വിവാഹനിശ്ചയം രഹസ്യമാക്കിയതെന്തിന്?: ഭാവന മനസ്സ് തുറക്കുന്നു

മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം Bhavana, Engagement, Secret, Report, Producer, Thrissur
തൃശൂര്‍: (www.kvartha.com 10.03.2017) മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടി ഭാവന വിവാഹനിശ്ചയം രഹസ്യമാക്കിയതിനും കാരണമുണ്ട്. കന്നട നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനാണ് ഭാവനയുടെ വരന്‍.
വളരെ രഹസ്യമായിട്ടായിന്നു ഭാവനയുടെ വിവാഹച്ചടങ്ങ് തൃശൂരിലെ വീട്ടില്‍ നടന്നത്. വാര്‍ത്തയാക്കേണ്ടെന്നു കരുതി വളരെ രഹസ്യമായി വിവാഹനിശ്ചയം നടത്തുകയായിരുന്നുവെന്നും പിന്നീടത് പുറത്താവുകയായിരുന്നുവെന്നും ഭാവന പറഞ്ഞു.


അടുത്ത സുഹൃത്തുക്കളെപ്പോലും ചടങ്ങിനു ക്ഷണിച്ചിരുന്നില്ലെന്നും നടിയും ഭാവനയുടെ അടുത്ത സുഹൃത്തുമായ മഞ്ജുവാര്യര്‍ മാത്രമാണ് സിനിമാ മേഖലയില്‍ നിന്നു പങ്കെടുത്തതെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

കല്ല്യാണം എല്ലാവരെയും അറിയിച്ചു തന്നെയായിരിക്കും നടത്തുക എന്നും അതുകൊണ്ടാണ് വിവാഹ നിശ്ചച്ചടങ്ങുകള്‍ രഹസ്യമാക്കി വച്ചതെന്നും ഭാവന അഭിപ്രായപ്പെട്ടു.

അഞ്ചു വര്‍ഷം മുമ്പ് ആദ്യ കന്നഡ ചിത്രമായ റോമിയോയിലൂടെയാണ് ഭാവന നവീനിനെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രേമമായി മാറുകയായിരുന്നുവെന്ന് ഭാവന വെളിപ്പെടുത്തി.ഇരുപതില്‍ താഴെ പേര്‍ മാത്രം പങ്കെടുത്ത വിവാഹനിശ്ചയം കന്നട ആചാരപ്രകാരമാണ് നടന്നത്.

കഴിഞ്ഞ വര്‍ഷം ഭാവനയും നവീനും തമ്മിലുള്ള വിവാഹം ഉണ്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഇരുവരുടെയും തിരക്കിനെത്തുടര്‍ന്ന് ഇതു നീണ്ടുപോവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Why engagement kept as secret: Bhavanaa says

Image SnapperBazaar.com

Keywords: Bhavana, Engagement, Secret, Report, Producer, Thrissur,Kannada, Manju Varier, Romio, Film, Love,marriage.