Follow KVARTHA on Google news Follow Us!
ad

അഞ്ചാം ദിനം അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല; റാഞ്ചിയില്‍ ഓസീസ് സമനില റാഞ്ചി

റാഞ്ചിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിൽ അത്ഭുതങ്ങളൊന്നും The third Test match between India and Australia ended in a draw in Ranchi after Australia were 204/6
റാഞ്ചി: (www.kvartha.com 20.03.2017) റാഞ്ചി ടെസ്റ്റില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. അവസാന ദിനം ജയം പിടിക്കാമെന്ന ഇന്ത്യന്‍ ടീമിന്റെ മോഹം ഓസീസ് ബാറ്റിംഗ് നിര തല്ലിക്കെടുത്തി. ഓസീസിന്റെ ആറു വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വീഴ്ത്താനായത്. ഒന്നാം ഇന്നിംഗ്‌സില്‍ 152 റണ്‍സ് ലീഡ് നേടിയ ഇന്ത്യ ഓസീസിനെ ചെറിയ സ്‌കോറില്‍ തളച്ചിടാമെന്ന് മോഹിച്ചാണ് അഞ്ചാം ദിനം ഗ്രൗണ്ടിലിറങ്ങിയത്.

ആദ്യ സെഷനില്‍ ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ ജയം മണത്തു. ഒരു ഘട്ടത്തില്‍ ഓസീസ് നാല് വിക്കറ്റിന് 104 എന്ന നിലയിലായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റിലെ ഷോണ്‍ മാര്‍ഷ് (53) - ഹാന്‍ഡ്‌സ്‌കോമ്പ് (72 നോട്ടൗട്ട്) സഖ്യം ഇന്ത്യയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തുകയായിരുന്നു. 


ഇന്ത്യന്‍ ബോളിങ് നിരയില്‍ നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രണ്ട് ഇന്നിംഗ്‌സിലായി ജഡേജക്ക് ഒമ്പത് വിക്കറ്റ് ലഭിച്ചു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 451 റണ്‍സിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 603 റണ്‍സെടുത്തിരുന്നു. ചേതേശ്വര്‍ പൂജാരയുടെയും വൃദ്ധിമാന്‍ സാഹയുടെയും സെഞ്ച്വുറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരമ്പരയിലെ നാലാം മത്സരം മാര്‍ച്ച് 25 മുതല്‍ ധര്‍മശാലയില്‍ നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്.

Image Credit: Hindustan Times

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Highlights - India vs Australia, 3rd Test, Ranchi: AUS salvage draw after Ravindra Jadeja’s 4/54. The third Test match between India and Australia ended in a draw in Ranchi after Australia were 204/6 in their second innings at the end of Day 5. Australia lost a couple of wickets early on Day 4,