Follow KVARTHA on Google news Follow Us!
ad

വിജിലന്‍സ് എങ്ങനെ വേണമെന്ന് നിര്‍ദേശം നല്‍കേണ്ട സമയം അതിക്രമിച്ചു: ഹൈക്കോടതി

വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി Kerala, Kochi, High Court, Vigilance, high court on vigilance guidelines
കൊച്ചി: (www.kvartha.com 11.03.2017) വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി ഉത്തരവിന്റെ പകര്‍പ്പ് അഡ്വക്കേറ്റ് ജനറല്‍, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പു സെക്രട്ടറി, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ തുടങ്ങിയവര്‍ക്ക് നല്‍കാനും ഉത്തരവില്‍ പറയുന്നു.

ഇ.പി. ജയരാജന്‍ മന്ത്രിയായിരിക്കെ തന്റെ ബന്ധുവായ പി.കെ. സുധീറിനെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (കെ.എസ്.ഐ.ഇ) എം.ഡിയായി നിയമിച്ചതിനെതിരായ വിജിലന്‍സ് കേസിലാണ് സിംഗിള്‍ബെഞ്ചിന്റെ വിമര്‍ശനം. ബന്ധുനിയമനത്തിന്റെ പേരില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ പി.കെ. സുധീര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സിനോടു വിശദീകരണം തേടിയിരുന്നു. ഇതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്.

Kerala, Kochi, High Court, Vigilance, high court on vigilance guidelines

വിവാദമായ നിയമനത്തിന്റെ പേരില്‍ ആരും നേട്ടമുണ്ടാക്കിയില്ലെന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായാണ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ സ്‌റ്റേറ്റ്‌മെന്റ് നല്‍കിയത്. വിവാദ നിയമനത്തിലൂടെ ഹര്‍ജിക്കാരനോ മറ്റേതെങ്കിലും പ്രതിക്കോ നേട്ടമുണ്ടായോ എന്നതായിരുന്നു കോടതിയുടെ ചോദ്യം. വിജിലന്‍സ് കേസെടുക്കുന്നതിനു മുമ്പു തന്നെ റദ്ദാക്കിയ നിയമനത്തിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്ന ചോദ്യത്തിന് വിജിലന്‍സ് മറുപടി നല്‍കിയില്ല. മന്ത്രിയെന്ന നിലയില്‍ ഇ.പി. ജയരാജന്‍ നടത്തിയ നിയമനത്തിന്റെ നിയമ സാധുതയും ലക്ഷ്യവും അന്വേഷിക്കുന്നുണ്ടെന്നാണ് സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ഭരണഘടന സ്ഥാപിതമായ അടിസ്ഥാനത്തിലുള്ള കോടതികളും െ്രെടബ്യൂണലുകളുമുണ്ട്.

വിജിലന്‍സിന്റെ പരിധി വിട്ടുള്ള അന്വേഷണം അനുവദിക്കാനാവില്ല. സി.ബി.ഐ, എന്‍.ഐ.എ എന്നിവയെപ്പോലെ വിജിലന്‍സ് പ്രത്യേക ഏജന്‍സിയല്ല. കേരള പൊലീസിന്റെ ഭാഗം മാത്രമാണ്. എന്‍.ഐ.എ, സി.ബി.ഐ എന്നീ ഏജന്‍സികള്‍ പോലും ക്രിമിനല്‍ നടപടി ചട്ടമുള്‍പ്പടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ വിജിലന്‍സിന് രൂപം നല്‍കിയതിലുള്ള ആധികാരികതയും നിയമ സാധുതയും പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരായ മറ്റൊരു ഹര്‍ജിയോടൊപ്പം പരിഗണിക്കാം. ബന്ധു നിയമനക്കേസില്‍ കുറ്റം നിലനില്‍ക്കുന്നില്ലെന്ന് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെ വ്യക്തമാക്കുമ്പോള്‍ എങ്ങനെയാണ് ഇതിനു വിരുദ്ധമായി സ്‌റ്റേറ്റ്‌മെന്റ് നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കണം.

ഇത്തരത്തില്‍ സ്‌റ്റേറ്റ്‌മെന്റ് നല്‍കാന്‍ എവിടെ നിന്ന് ആരാണ് നിര്‍ദേശിച്ചതെന്ന് വിശദീകരിക്കണം. കെ.എസ്.ഐ.ഇയിലെ എം.ഡി നിയമനത്തിന്റെ ചട്ടവും നടപടിക്രമങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കണം. വിജിലന്‍സ് രൂപീകരിക്കാനായുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാക്കണം. മാര്‍ച്ച് 22 ന് രമേശ് ചെന്നിത്തലയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, High Court, Vigilance, high court on vigilance guidelines