Follow KVARTHA on Google news Follow Us!
ad

പക്ഷികളെ ഫ്രെയ്മിലാക്കാന്‍ സാംസണ്‍ യാത്ര ചെയ്തത് 118 രാജ്യങ്ങള്‍

ഓരോരുത്തര്‍ക്കും ഹരം ഓരോന്നാണ്. പാലാക്കാരന്‍ സാംസണ്‍ എന്ന ഫോട്ടോഗ്രാKottayam, Wife, Children, News, Kerala,
കോട്ടയം: (www.kvartha.com 20.03.2017) ഓരോരുത്തര്‍ക്കും ഹരം ഓരോന്നാണ്. പാലാക്കാരന്‍ സാംസണ്‍ എന്ന ഫോട്ടോഗ്രാഫര്‍ക്ക് പ്രേമം ഒന്നിനോടേയുള്ളു. അത് ചിത്രങ്ങളാണ്. വെറും ചിത്രങ്ങളല്ല, പക്ഷികളുടെ ചിത്രങ്ങള്‍. ഇതിനായി പാലാ വെളളാപ്പാട് കണ്ടത്തില്‍ കെ.വി. സാംസണ്‍ ഉലകം ചുറ്റുകയാണ്. അപൂര്‍വ്വമായി മാത്രം കണ്ടെത്തുന്ന പക്ഷി, ജന്തുജാലങ്ങള്‍ ഉള്‍പ്പെടെയുള്ള അമൂല്യ ചിത്രസമ്പത്ത് സ്വരുക്കൂട്ടാന്‍ അദ്ദേഹം സഞ്ചരിച്ചത് 118 ലോകരാഷ്ട്രങ്ങളും. ഇതിനായി ചെലവഴിച്ചത് 60 വര്‍ഷങ്ങളും.

പാലാ ടൗണില്‍ പഴയ ബസ് സ്റ്റാന്‍ഡിനുളളിലായി സാംസണ്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിയാണ് ഫോട്ടോഗ്രാഫി രംഗത്തേക്ക് സാംസണ്‍ എത്തുന്നത്. ആധുനിക ഗ്രാഫിക്‌സ് സംവിധാനങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവയെ വെല്ലുന്ന മികവോടെ വിവാഹ ആല്‍ബങ്ങളും ചിത്രങ്ങളും എടുത്ത് നല്‍കി പാലാക്കാരെ വിസ്മയിപ്പിക്കാന്‍ സാംസണ് കഴിഞ്ഞിരുന്നു. കേരളത്തിലാദ്യമായി വീഡിയോ സംവിധാനം എത്തിക്കുന്നതില്‍ ഒരു പങ്ക് സാംസണിനും അവകാശപ്പെട്ടതാണ്. അരുവിത്തുറയില്‍ നടന്ന ഒരു വിദേശകല്യാണത്തില്‍ വിദേശീയര്‍ വീഡിയോ ഉപയോഗിച്ച് ചടങ്ങുകള്‍ പകര്‍ത്തിയിരുന്നു.

അന്ന് അവരുമായി കൂടിക്കാഴ്ച നടത്തുകയും വീഡിയോയുടെ പ്രവര്‍ത്തനരീതികള്‍ പഠിക്കുകയും ചെയ്തശേഷമാണ് അമേരിക്കയിലുളള തന്റെ സുഹൃത്തിനെക്കൊണ്ട് വീഡിയോ ക്യാമറ എത്തിക്കുന്നത്. പിന്നീട് സമ്പന്നരുടെ കല്യാണചടങ്ങളുകളില്‍ സാംസണ്‍ നിത്യസാന്നിധ്യമായി. ടൗണ്‍ വികസനത്തിന്റെ ഭാഗമായി സ്റ്റാന്‍ഡ് വികസിപ്പിക്കുകയും ഇവിടെ കച്ചവടസ്ഥാപനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തതോടെയാണ് സാംസണ്‍ തനിക്കേറെ ഇഷ്ടപ്പെട്ട ഫ്രീലാന്‍ഡ് ഫോട്ടോഗ്രാഫിലേക്ക് തിരിയുന്നത്.

യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങളിലായി 118 രാഷ്ട്രങ്ങളില്‍ സഞ്ചരിക്കുകയും എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രശേഖരം പകര്‍ത്തുകയും ചെയ്തു. ആദ്യമൊക്കെ പോക്കറ്റില്‍ നിന്ന് കാശു മുടക്കിയാണ് യാത്ര ചെയ്തിരുന്നതെങ്കിലും പിന്നീട് പണം കണ്ടെത്താന്‍ മറ്റൊരു മാര്‍ഗം കണ്ടെത്തി. സുഹൃത്തുക്കളും ടൂര്‍ ഓപ്പറേറ്റര്‍മാരും അടങ്ങുന്ന രണ്ട് ഡസനില്‍ കുറയാത്ത ആളുകളുണ്ടാകും ഒരോ യാത്രയിലും.

അവരുടെയെല്ലാം ചിത്രങ്ങളും അപൂര്‍വ്വനിമിഷങ്ങളും സാംസണിന്റെ കണ്ടെത്തലുകളും ഒക്കെയായി തിരിച്ചെത്തുമ്പോഴേക്കും ഒരു ആല്‍ബം പൂര്‍ത്തിയാക്കി കഴിയും സാംസണ്‍. ഈ ആല്‍ബത്തിന് ആവശ്യക്കാര്‍ ഏറെയാണ്. എല്ലാം ചൂടപ്പം പോലെ വിറ്റഴിക്കും. യാത്രക്ക് ചിലവായതിന്റെ ഇരട്ടിയോളം സമ്പാദിക്കാനുമാവും. അതുകൊണ്ട് തന്നെ തന്റെ യാത്രകള്‍ക്ക് സാമ്പത്തികം ഒരു തടസ്സമായിട്ടേയില്ലെന്ന് സാംസണ്‍ പറയുന്നു. പക്ഷികളോടും പക്ഷിചിത്രങ്ങളോടുമാണ് സാംസണ് താല്പര്യം ഏറെയും. മൃഗങ്ങള്‍, താഴ്‌വരകള്‍, കൊടുമുടികള്‍, ഗ്രാമങ്ങള്‍, വനങ്ങള്‍, ലോകാത്ഭുതങ്ങള്‍, കടലുകള്‍ തുടങ്ങി എന്തും സാംസന്റെ കാന്‍വാസില്‍ വ്യത്യസ്തമാണ്.

Photographer Samson travel 118 country, Kottayam, Wife, Children, News, Kerala.

നമ്മള്‍ ഏറെ കണ്ടിട്ടുളളതാണെങ്കിലും മറ്റൊരു വീക്ഷണത്തിലായിരിക്കും സാംസന്റെ ചിത്രങ്ങള്‍. മൗറീഷ്യസിലെ സഞ്ചാരത്തിനിടെ തനിക്ക് ലഭിച്ച ഹണി ബേഡ് എന്ന പക്ഷിയുടെ ചിത്രമാണ് ഏറ്റവും മഹനീയമായി സാംസണ്‍ കരുതുന്നത്. എവിടെനിന്നോ കിട്ടിയ പത്രക്കടലാസുകളും നാരും കരിയിലയും ചേര്‍ത്തുണ്ടാക്കിയ കൂട്ടില്‍ കുഞ്ഞുങ്ങള്‍ക്കുളള തീറ്റിയുമായി പ്രവേശിക്കുന്നതിന് മുമ്പായി പരിസരം സസൂക്ഷ്മം വീക്ഷിക്കുന്ന ഹണി ബേഡ്. പിന്നീട് പടം വിശദമായി പരിശോധിക്കുമ്പോഴാണ് പക്ഷിക്കൂടുനിര്‍മ്മിക്കാന്‍ ഉപയോഗിച്ച കടലാസ് ഏതോ മലയാളം പത്രമാണെന്ന് തിരിച്ചറിഞ്ഞത്. ഇതാണ് സാംസണ്‍ ചിത്രം പ്രിയങ്കരമാക്കിയത്.

നിരവധി അനുമോദനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും വരെ ചിത്രം തെരഞ്ഞെടുത്തിട്ടുണ്ട്. ഭാര്യ ഓമനയുടെയും മക്കളായ സജി, മെര്‍ളി, സൗമ്യ എന്നിവരുടെയും പൂര്‍ണ്ണ പിന്തുണയും 75കാരനായ സാംസന്റെ യാത്രകള്‍ക്കുണ്ട്.


Also Read:
വാന്‍ തടഞ്ഞ് ദമ്പതികളെ ആക്രമിച്ചു; ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Photographer Samson travel 118 country, Kottayam, Wife, Children, News, Kerala.