Follow KVARTHA on Google news Follow Us!
ad

അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കണമെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള രേഖ സമര്‍പ്പിക്കണം

വിദേശത്ത് നിന്നെത്തിയവര്‍ ആര്‍ ബി ഐ വഴി നോട്ട് മാറ്റിയെടുക്കുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള രേഖ സമര്‍പ്പിക്കണം. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം New Delhi, National, Bank, RBI, Airport, To Deposit Old Notes At RBI, You Need Documents From Airport
ന്യൂഡല്‍ഹി: (www.kvartha.com 05.01.2017) വിദേശത്ത് നിന്നെത്തിയവര്‍ ആര്‍ ബി ഐ വഴി നോട്ട് മാറ്റിയെടുക്കുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള രേഖ സമര്‍പ്പിക്കണം. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം വിദേശത്ത് നിന്നും നാട്ടിലെത്തിയവര്‍ക്കാണ് നിലവില്‍ ആര്‍ ബി ഐ വഴി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനാവുക. മാര്‍ച്ച് 31വരെയാണ് ഇതിന് കേന്ദ്രസര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.


എന്നാല്‍ വിദേശത്ത് നിന്നെത്തിയവര്‍ക്ക് നോട്ടുകള്‍ മാറ്റി ലഭിക്കണമെങ്കില്‍ വിദേശത്ത് നിന്നും യാത്ര ചെയ്തുവെന്ന് സാക്ഷ്യപ്പെടുത്തുന്ന എയര്‍പോര്‍ട്ടില്‍ നിന്നുള്ള രേഖ ഹാജരാക്കണമെന്നാണ് പുതിയ നിബന്ധന. അതേസമയം പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജൂണ്‍ 30 വരെ സമയമുണ്ട്.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകള്‍ കൈമാറാനുള്ള സാധാരണ സമയപരിധി കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു.

Keywords: New Delhi, National, Bank, RBI, Airport, To Deposit Old Notes At RBI, You Need Documents From Airport.