Follow KVARTHA on Google news Follow Us!
ad

നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനം; കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കും; നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി

കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി New Delhi, Demonetization, News, Parliament, Prime Minister, Narendra Modi, National,
ന്യൂഡല്‍ഹി:  (www.kvartha.com 31.01.2017) കറന്‍സിയിതര ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാരിന്റെ നീക്കം പ്രശംസനീയമാണെന്നും നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനമാണെന്നും പ്രണബ് പറഞ്ഞു.

Budget Session Live: Army Successfully Conducted Surgical Strikes, Says President, New Delhi, Demonetization, News, Parliament, Prime Minister, Narendra Modi, National.


New Delhi, Demonetization, News, Parliament, Prime Minister, Narendra Modi, National
അതേസമയം, ബജറ്റ് സമ്മേളനം ഫലവത്താകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്ന ഏതുവിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്നും ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാകും സമ്മേളനമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
*പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പീഡിതര്‍ക്കും വേണ്ടിയാണ് സര്‍ക്കാരിന്റെ നയങ്ങള്‍.
*പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പുതിയ കാര്യങ്ങള്‍ ചെയ്തു.
*സര്‍ക്കാരിന്റെ വികസന യാത്രയില്‍ സ്ത്രീകളുടെ ഉന്നമനത്തിന് പ്രാധാന്യം നല്‍കിയിരുന്നു. പി.വി. സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാകര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ സ്ത്രീകളുടെ കരുത്താണ് കാണിക്കുന്നത്.
*ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രോല്‍സാഹജനകമായ ഫലം തരുന്നു.
*പ്രധാന്‍മന്ത്രി മുദ്ര യോജനയുടെ കീഴില്‍ രണ്ടു ലക്ഷം കോടി രൂപ ലോണ്‍ അനുവദിച്ചു.
*യുവാക്കളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ കൊണ്ടുവരും.

*വനിതകള്‍ക്ക് ഒരു കോടി തൊഴിലവസരം ഉറപ്പാക്കാനായി.

*2.1 കോടി ജനങ്ങള്‍ സ്വമേധയാ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചു.

*20 കോടിയിലധികം റുപെ കാര്‍ഡുകള്‍ വിതരണം ചെയ്തു.

*2.6 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ ആരംഭിച്ചു.

*ഏഴാമത് പേ കമ്മിഷന്‍ നടപ്പാക്കിയത് 50 ലക്ഷം തൊഴിലാളികള്‍ക്കും 35 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെട്ടു.
*പ്രസവാവധി മൂന്നില്‍നിന്ന് ആറുമാസമാക്കി ഉയര്‍ത്തും.

*ധാന്യങ്ങളുടെ വിലക്കയറ്റമാണ് കഴിഞ്ഞതവണ ആശങ്കയ്ക്കിടയാക്കിയത്. ഇത്തവണ അതു നേരിടാന്‍ സര്‍ക്കാര്‍ നടപടികളെടുത്തു. വിലക്കയറ്റം നിയന്ത്രണവിധേയമാക്കി.

*അവഗണിക്കപ്പെട്ടു കിടക്കുന്ന വിഭാഗങ്ങള്‍ക്ക് സാമൂഹിക, സാമ്പത്തിക തുല്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

Also Read:
വായനശാലയും വാഹനങ്ങളും തകര്‍ത്ത സംഭവം: പോലീസ് കേസെടുത്തു

Keywords: Budget Session Live: Army Successfully Conducted Surgical Strikes, Says President,
New Delhi, Demonetization, News, Parliament, Prime Minister, Narendra Modi, National.