Follow KVARTHA on Google news Follow Us!
ad

സൈനികരുടെ ജീവന്‍ കൊണ്ട് പ്രധാനമന്ത്രി പന്താടുന്നു, രാജ്യം അപകടാവസ്ഥയില്‍: എ കെ ആന്റണി

സൈനികരുടെ ജീവന്‍ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി പന്താടുകയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ New Delhi, National, A.K Antony, Prime Minister, Narendra Modi, Nagrota Attack: India must
ന്യൂഡല്‍ഹി: (www.kvartha.com 30.11.2016) സൈനികരുടെ ജീവന്‍ കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി പന്താടുകയാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടക്കുകയാണ്. തീവ്രവാദി ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും രാജ്യം അപകടാവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
New Delhi, National, A.K Antony, Prime Minister, Narendra Modi, Nagrota Attack: India must teach lesson to Pakistan Army, militants, says A K Antony.

പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ക്ക് ശേഷം വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ റിപോര്‍ട്ടുകള്‍ സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാര്‍ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ ഉറിയും നഗ്രോഡയും സംഭവിക്കില്ലായിരുന്നു. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം സര്‍വകാല റെക്കോര്‍ഡിലെത്തി. മനസാക്ഷി മരവിച്ച സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷമുള്ള അമിത ആത്മവിശ്വാസം തിരിച്ചടിയായി. യു പി എ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്. ഞങ്ങളാരും അത് പരസ്യപ്പെടുത്തുകയോ കൊട്ടിഘോഷിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ മേനിപറച്ചില്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Keywords: New Delhi, National, A.K Antony, Prime Minister, Narendra Modi, Nagrota Attack: India must teach lesson to Pakistan Army, militants, says A K Antony.