Follow KVARTHA on Google news Follow Us!
ad

സെക്രട്ടറിയേറ്റിനു തീവ്രവാദ ഭീഷണി; തെരുവുനായ്ക്കളെ കാവല്‍ നിര്‍ത്താമെന്ന് ഡി ജി പി, പട്ടി പരിശീലകരെ തേടി ഉദ്യോഗസ്ഥര്‍ വലയുന്നു

ഒരു ഭാഗത്ത് തെരുവ്പട്ടികളെക്കൊണ്ട് പൊതുജനം വലയുമ്പോള്‍ മറുഭാഗത്ത് Secretariat, Threat, Dog, Terror Threat, Police, Ministers, Office, Kerala
തിരുവനന്തപുരം: (www.kvartha.com 01.10.2016)ഒരു ഭാഗത്ത് തെരുവ്പട്ടികളെക്കൊണ്ട് പൊതുജനം വലയുമ്പോള്‍ മറുഭാഗത്ത് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു കാവലായി തെരുവ് പട്ടികളെ അവരോധിക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഡി ജി പിയാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ സുരക്ഷയ്ക്കു തെരുവുനായ്ക്കളെ വളര്‍ത്താമെന്നുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഡി ജി പിയുടെ നിര്‍ദ്ദേശം ഉദ്യോഗസ്ഥരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പട്ടി പിടുത്തത്തില്‍ പരിശീലനം നേടിയവരെ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് തെരുവ് നായ്ക്കളെ പിടിച്ച് പരിശീലിപ്പിച്ച് കാവല്‍നായ്ക്കളാക്കും എന്ന ടെന്‍ഷനിലാണ് ഉദ്യോഗസ്ഥര്‍.

സെക്രട്ടേറിയറ്റിനു ചില തീവ്രവാദസംഘടനകളുടെ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഡി ജിപി നിര്‍ദ്ദേശം. സെക്രട്ടേറിയറ്റിനു സമീപം അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പരിശീലിപ്പിച്ച് ഓരോ ഗേറ്റിലും സുരക്ഷയൊരുക്കുന്ന പദ്ധതിയാണു ഡിജിപി ലക്ഷ്യമിടുന്നത്.

അതേസമയം, സെക്രട്ടേറിയറ്റിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദേശം നടപ്പിലാക്കാന്‍ ഡിജിപിയുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായിട്ടില്ല. സെക്രട്ടേറിയറ്റില്‍ ആകെ പ്രവര്‍ത്തിക്കുന്നതു രണ്ടു മെറ്റല്‍ ഡിറ്റക്ടറുകളാണ്. മറ്റുള്ളവ പണിമുടക്കിയിട്ടു വര്‍ഷം രണ്ടു കഴിഞ്ഞു. മൂന്നു മന്ത്രിമാരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുതിയ അനക്‌സിന്റെ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിട്ടില്ല.

സെക്രട്ടേറിയറ്റിലെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന കെഎപി മൂന്നാം ബറ്റാലിയനിലെ ഇന്‍സ്‌പെക്ടര്‍ (ഒന്ന്), ഹലില്‍ദാര് !(നാല്), പൊലീസുകാര്‍ (56) എന്നിവര്‍ക്കുള്ള ഗാര്‍ഡ് റൂം വൃത്തിഹീനമാണെന്നും മഴയത്തു ചോര്‍ന്നൊലിക്കുമെന്നും മതിയായ സൗകര്യം ഏര്‍പ്പെടുത്തണമെന്നുമുള്ള നിര്‍ദേശത്തിനും ഒരു പരിഗണനയും ലഭിച്ചിട്ടില്ല. എഡിജിപിയായിരുന്ന അനന്തകൃഷ്ണന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പിനു കത്തുനല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

Secretariat, Threat, Dog, Terror Threat, Police, Ministers, Office, Kerala