Follow KVARTHA on Google news Follow Us!
ad

'ആ പാദങ്ങളില്‍ ഞാന്‍ ചുംബിച്ചോട്ടെ'? ദാഇഷിന്റെ പിടിയില്‍ നിന്നും രക്ഷിച്ച ഇറാഖി സൈന്യത്തോട് കുഞ്ഞു ആയിഷയുടെ വികാരഭരിതമായ നന്ദി പ്രകടനം; വീഡിയോ കാണാം

ദാഇഷിന്റെ പിടിയില്‍ നിന്നും തന്നെയും അമ്മയെയും രക്ഷിച്ച ഇറാഖി സൈന്യത്തോടുള്ളSocial Network, Mother, Girl, Army, Father, Killed, Kidnap, Food, Water, Terrorists, Iraq, Family, Gold, Cash, World
മൊസ്യൂള്‍: (www.kvartha.com 24.10.2016) ദാഇഷിന്റെ പിടിയില്‍ നിന്നും തന്നെയും അമ്മയെയും രക്ഷിച്ച ഇറാഖി സൈന്യത്തോടുള്ള പത്തുവയസുകാരിയുടെ നന്ദി പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആ പാദങ്ങളില്‍ ഞാനൊന്ന് ചുംബിച്ചോട്ടെയെന്നാണ് ആയിഷ എന്ന പത്തുവയസുകാരി പെണ്‍കുട്ടി സൈനികരോട് ചോദിക്കുന്നത്.

ഭക്ഷണവും വെള്ളവും പോലുമില്ലാത്ത മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് സൈന്യം കുട്ടിയെയും അമ്മയെയും രക്ഷിക്കുന്നത്. നന്ദി പ്രകടനത്തിനിടയില്‍ 2014 മുതല്‍ മൊസ്യൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ദാഇഷ്് ഭീകരര്‍ തന്റെ പിതാവിനെ കൊലപ്പെടുത്തിയ കാര്യങ്ങളും ആയിഷ ഓര്‍ത്തെടുക്കുന്നുണ്ട്. രക്ഷിക്കാന്‍ ആരും വരുമെന്ന് കരുതിയിരുന്നില്ലെന്നും മരിച്ചുപോകുമെന്ന് വിചാരിച്ചിരുന്നതായും പെണ്‍കുട്ടി പറയുന്നു.

Social Network, Mother, Girl, Army, Father, Killed, Kidnap, Food, Water, Terrorists, Iraq, Family, Gold, Cash, World'നിങ്ങളോട് വളരെ നന്ദിയുണ്ട്. ഞങ്ങളെ രക്ഷിക്കാന്‍ നിങ്ങള്‍ ഒരിക്കലും വരില്ലെന്നാണ് ഞാന്‍ കരുതിയത്. ഞാനും എന്റെ ഉമ്മയും രണ്ടു ദിവസത്തോളമായി ഭക്ഷണമോ വെള്ളമോ കിട്ടാതെ കഴിയുന്നു. ഉപ്പയെ തീവ്രവാദികള്‍ കൊണ്ടുപോയി കൊല ചെയ്തു.എന്റെ ഗ്രാമത്തില്‍ നിന്നും ഒരു പാട് കുട്ടികളെ ഈ ഭീകരര്‍ കൊണ്ടുപോയിട്ടുണ്ട്. അവര്‍ക്ക് എന്തുസംഭവിച്ചെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ചിലര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവും. ആ ഭീകരന്‍ ഉമ്മയുടെ ആഭരണങ്ങളും പണവും കവര്‍ന്നു. ഞങ്ങളുടെ പക്കല്‍ ഇപ്പോള്‍ ഒന്നുമില്ല. നന്ദി, നന്ദി. ഈ കാലുകളില്‍ ഞാനൊന്ന് ചുംബിച്ചോട്ടെ?' പെണ്‍കുട്ടി ചോദിക്കുന്നു.

മൊസ്യൂളില്‍ നിന്നും 18 മൈല്‍ അകലെയുളള കാഫര്‍ ഗ്രാമത്തിലാണ് ആയിഷയും കുടുംബവും കഴിഞ്ഞിരുന്നത്. 2014 മുതല്‍ ഈ പ്രദേശം ദാഇഷ്് നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ചത്തെ ശക്തമായ ആക്രമണത്തിനു ശേഷം ഭീകരരില്‍ നിന്നും ഇറാഖ് സൈന്യം ഈ പ്രദേശത്തെ മോചിപ്പിച്ചു.
Also Read:

Keywords: Social Network, Mother, Girl, Army, Father, Killed, Kidnap, Food, Water, Terrorists, Iraq, Family, Gold, Cash, World