Follow KVARTHA on Google news Follow Us!
ad

കാമുകിയുടെ കാലു പിടിപ്പിച്ചു; കാമുകന്‍ തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: (www.kvartha.com 23.09.2016) കാമുകിയുടെ ബന്ധു അപമാനിച്ച സംഭവത്തില്‍ മനം നൊന്ത് 25കാരന്‍ തൂങ്ങിമരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നിഹാല്‍ വിഹാറിലാണ് സംഭവം നടന്നത്.New Delhi, 25-year-old, Allegedly, Committed, Suicide
ന്യൂഡല്‍ഹി: (www.kvartha.com 23.09.2016) കാമുകിയുടെ ബന്ധു അപമാനിച്ച സംഭവത്തില്‍ മനം നൊന്ത് 25കാരന്‍ തൂങ്ങിമരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നിഹാല്‍ വിഹാറിലാണ് സംഭവം നടന്നത്.

സെപ്റ്റംബര്‍ 19നാണ് യാഗ്യ ശരണ്‍ ദത്ത് ആത്മഹത്യ ചെയ്തത്. കഴിഞ്ഞയാഴ്ച് യാഗ്യ കാമുകിക്കൊപ്പം ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. ഇവിടെ വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇരുവരേയും കൈയ്യോടെ പിടികൂടുകയും യാഗ്യയെ മര്‍ദ്ദിക്കുകയുമായിരുന്നു.

ഇതോടെ പോലീസ് സ്ഥലത്തെത്തി പ്രശ്‌നമുണ്ടാക്കിയവരെ സ്‌റ്റേഷനിലേയ്ക്ക് മാറ്റി. ഇവിടെ വെച്ച് പെണ്‍കുട്ടിയുടെ പിതാവ് യാഗ്യയോട് മോശമായി പെരുമാറി. മാത്രമല്ല, പെണ്‍കുട്ടിയെ സഹോദരിയായി കാണണമെന്നും മേലില്‍ തെറ്റ് ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് വാങ്ങി യാഗ്യയെകൊണ്ട് പെണ്‍കുട്ടിയുടെ കാല്‍ പിടിപ്പിച്ചു.

ഇതിന് ശേഷമായിരുന്നു ആത്മഹത്യ. മാതൃസഹോദരനൊപ്പമാണ് യാഗ്യ താമസിച്ചിരുന്നത്. ഇദ്ദേഹം ജോലിക്ക് പോയ സമയത്തായിരുന്നു ആത്മഹത്യ.
New Delhi, 25-year-old, Allegedly, Committed, Suicide

SUMMARY: New Delhi: A 25-year-old man allegedly committed suicide after he was humiliated by the kin of a girl, with whom he was in a relationship, in west Delhi’s Nihal Vihar area, police said today.

Keywords: New Delhi, 25-year-old, Allegedly, Committed, Suicide