Follow KVARTHA on Google news Follow Us!
ad

ലോകം വന്‍ ദുരന്തത്തിന്റെ വക്കില്‍! ആഴ്ചകള്‍ക്കുള്ളില്‍ അതിശക്തമായ ഭൂകമ്പമുണ്ടാകുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: (www.kvartha.com 18.04.2016) ലോകം വന്‍ ദുരന്തത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ്Earth Quake, World,
വാഷിംഗ്ടണ്‍: (www.kvartha.com 18.04.2016) ലോകം വന്‍ ദുരന്തത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകം വന്‍ ഭൂകമ്പത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലുണ്ടായ ശക്തിയേറിയ ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

കൊളറാഡോ സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞന്‍ റോജര്‍ ബില്‍ഹാമാണു ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ എട്ടിലേറെ തീവ്രതയുള്ള 4 ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് റോജര്‍ പ്രവചിക്കുന്നു.

ഹിന്ദുകുഷ് മേഖലയില്‍ ഒരാഴ്ച മുന്‍പുണ്ടായ ഭൂചലനത്തിന്റെ തീവ്രത 6.8ആയിരുന്നു. ടോംഗ, ഇക്വഡോര്‍, ജപ്പാന്‍ എന്നിവിടങ്ങളിലും ശക്തിയേറിയ ഭൂകമ്പങ്ങളുണ്ടായി. ഇക്വഡോറിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.8 ആയിരുന്നു.

മ്യാന്മര്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഭൂകമ്പമുണ്ടായി. തീ വളയമെന്നാണ് റോജര്‍ ഈ മേഖലകളെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഹിന്ദുകുഷ് മേഖലയിലേയും ശാന്തസമുദ്രത്തിനടിയിലേയും പ്ലേറ്റുകളിലുണ്ടാകുന്ന മാറ്റമാണ് ഭൂകമ്പത്തിലും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളിലും കലാശിക്കുന്നത്. ഹിന്ദുകുഷില്‍ ചെറുതും വലുതുമായ നൂറിലേറെ ഭൂകമ്പങ്ങളാണ് കഴിഞ്ഞ 6 മാസത്തിനിടയിലുണ്ടായത്.

ഇന്തോയൂറേഷ്യന്‍ പ്ലേറ്റുകള്‍ ചേരുന്നതിനു സമീപമാണ് ഈ മേഖല. ഭൗമശാസ്ത്രപ്രകാരം ഈ പ്രദേശത്തെ അപകടമേഖലയെന്നാണ് യു.എസ്. ജിയോളജിക്കല്‍ സര്‍വേ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയുടെ കണക്കനുസരിച്ച് പ്രതിവര്‍ഷം 1.5 ഇഞ്ച് എന്ന തോതിലാണ് പ്ലേറ്റുകള്‍ അടുത്തുകൊണ്ടിരിക്കുന്നത്.



Keywords: Earth Quake, World,