Follow KVARTHA on Google news Follow Us!
ad

വി എസിനെ രംഗത്തിറക്കി ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സി പി എം

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ രംഗത്തിറക്കി ബി ജെ പി ക്ഷണം നിരസിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച കെ ആര്‍ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സി പി എം നീക്കം തുടങ്ങി. സി പി എം സീറ്റു നിഷേധിച്ചതോടെ പ്രകോപിതയായ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നേതൃത്വത്തില്‍ സി പി എം നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. നേതാക്കളോട് അയവില്ലാത്ത സമീപനമാണ് ഗൗരിയമ്മ സ്വീകരിച്ചത്. v
ആലപ്പുഴ: (www.kvartha.com 31.03.2016) പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ രംഗത്തിറക്കി ബി ജെ പി ക്ഷണം നിരസിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച കെ ആര്‍ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സി പി എം നീക്കം തുടങ്ങി.

സി പി എം സീറ്റു നിഷേധിച്ചതോടെ പ്രകോപിതയായ ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നേതൃത്വത്തില്‍ സി പി എം നേതാക്കള്‍ ശ്രമം നടത്തിയിരുന്നു.

നേതാക്കളോട് അയവില്ലാത്ത സമീപനമാണ് ഗൗരിയമ്മ സ്വീകരിച്ചത്. സി.പി.എം നേതാക്കള്‍ വിളിച്ചിട്ടാണ് താന്‍ എ.കെ.ജി സെന്ററില്‍ ചര്‍ച്ചയ്ക്ക് പോയതെന്നും. ഉറങ്ങി കിടന്നവരെ വിളിച്ചുണര്‍ത്തിയിട്ട് ഊണില്ലെന്ന രീതിയിലാണ് സി.പി.എം പെരുമാറിയതെന്നും ഗൗരിയമ്മ നേതാക്കളോട് പൊട്ടിത്തെറിച്ചു.

നേരില്‍ ചര്‍ച്ച നടത്താനുള്ള സി.പി.എം നേതാക്കളുടെ അഭ്യര്‍ഥനയും അവര്‍ തള്ളിക്കളഞ്ഞു. പഴയ ശത്രുതയെല്ലാം മറന്ന് വി എസുമായി ഗൗരിയമ്മ ഇപ്പോള്‍ നല്ലബന്ധത്തിലാണ്. അതിനാല്‍ കടുത്ത തീരുമാനം എടുക്കുന്നതില്‍ നിന്നും ഗൗരിയമ്മയെ പിന്തിരിപ്പിക്കാന്‍ വി.എസിന്റെ സഹായം തേടാനാണ് സി.പി.എം ഒരുങ്ങുന്നത്.

Keywords: Alappuzha, Kerala, V.S Achuthanandan, K.R.Gouri Amma, CPM, JSS.