Follow KVARTHA on Google news Follow Us!
ad

എല്ലാ കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

മോഡി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റിലെ പ്രഖ്യാപനങ്ങള്‍,New Delhi, Family, Education, Health & Fitness, Women, National,
ന്യൂഡെല്‍ഹി: (www.kvartha.com 29.02.2016) മോഡി സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റിലെ പ്രഖ്യാപനങ്ങള്‍,

എല്ലാ കുടുംബങ്ങള്‍ക്കും ഒരുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്, പൊതുമേഖലാ ബാങ്കുകള്‍ക്ക് 25,000 കോടി അനുവദിക്കും. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. ആധാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. കിട്ടാക്കടം തിരിച്ചുകിട്ടാന്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി സ്ഥാപിക്കും. റെയില്‍വേക്കും റോഡുകള്‍ക്കുമായി 2,18,000 കോടി അനുവദിക്കും.

നഗരസഭ, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് 2.87 ലക്ഷം കോടി നല്‍കും. ആണവോര്‍ജ പദ്ധതിക്കായി 3,000 കോടി അനുവദിക്കും. ആഴക്കടല്‍ ഗ്യാസ് ഉല്‍പാദനം ഊര്‍ജിതമാക്കും. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് വിമാനത്താവളം നവീകരിക്കും. ഉപകരണങ്ങള്‍ക്ക് കസ്റ്റംസ്, എക്‌സൈസ് തീരുവ നീക്കും. പുതിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആദ്യത്തെ മൂന്നുവര്‍ഷം ഇ പി എഫ് തുകയായി 8.33 ശതമാനം സര്‍ക്കാര്‍ വഹിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 1000 കോടി അനുവദിക്കും. 3000 ജനറിക് മരുന്നുകേന്ദ്രങ്ങള്‍ സ്ഥാപിക്കും. 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ സുരക്ഷയ്ക്കായി പ്രതിവര്‍ഷം 1,30,000 കോടി രൂപ നല്‍കും.

എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സേവനം തുടങ്ങും. ഗ്രാമീണ സ്ത്രീകളുടെ പേരില്‍ പാചക വാതക കണക്ഷന്‍ നല്‍കും. സ്വച്ഛ് ഭാരതിന് 9,000 കോടി നല്‍കും. നാലു പുതിയ ക്ഷീരപദ്ധതികള്‍ ആരംഭിക്കും.

Health Insurance up to Rs.1 lakh per family: Jaitley, New Delhi, Family, Education, Health & Fitness, Women, National.


Also Read:
രണ്ടുമാസത്തിനിടെ കാസര്‍കോട്ട് റിപോര്‍ട്ട് ചെയ്തത് 155 തീപിടുത്തസംഭവങ്ങള്‍


Keywords: Health Insurance up to Rs.1 lakh per family: Jaitley, New Delhi, Family, Education, Health & Fitness, Women, National.