(www.kvartha.com 03.08.2015) ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ചിത്രം റിലീസ് ചെയ്ത് നാലാഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ റെക്കോര്‍ഡും സ്വന്തമാക്കി. അഞ്ഞൂറ് കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം എന്ന റെക്കോര്‍ഡാണ് ബാഹുബലി സ്വന്തമാക്കിയിരിക്കുന്നത്.
ഇതോടെ ബാഹുബലി ടീമിന് ആശംസകളുമായി നിരവധി പ്രമുഖര്‍ എത്തിയിട്ടുണ്ട്. സൂപ്പര്‍താരം ഷാരൂഖ് ഖാനും ട്വിറ്ററിലൂടെ ബാഹുബലി ടീമിന് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
വിദേശത്തെ ഷൂട്ടിംഗ് തിരക്കുകള്‍ മാറ്റിവെച്ച് മുംബൈയില്‍ എത്തിയ ഷാരൂഖ് മക്കള്‍ക്കൊപ്പമാണ് ബാഹുബലി കണ്ടത്. സിനിമ വലിയ പ്രചോദനം നല്‍കുന്നുവെന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചത്.
തെന്നിന്ത്യന്‍ സിനിമക്ക് ഇത് അഭിമാനമുഹൂര്‍ത്തമാണ്. 500കോടിയുടെ കരുത്ത് കാട്ടി ബാഹുബലി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കൂടി പിറക്കുകയാണ്. ബോളിവുഡിന് മാത്രമല്ല, തെന്നിന്ത്യക്കും 500 കോടി ക്ലബ് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബാഹുബലി.
ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമകളില്‍ പികെ, ഭജ്‌റംഗി ഭായ്ജാന്‍, ധൂം3 എന്നീ ചിത്രങ്ങളുടെ തൊട്ടടുത്താണ് ഇപ്പോള്‍ ബാഹുബലിയും എത്തിയിരിക്കുന്നത് . നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം ഇനിയും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുമെന്നാണ് പ്രതീക്ഷ. ബാഹുബലിയുടെ അടുത്ത അധ്യായത്തിന് വേണ്ടിയാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് . ചിത്രത്തിന്റെ രണ്ടാം ഭാഗം മഹാബലി എന്ന പേരില്‍ അടുത്ത വര്‍ഷം തീയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Also Read:
കുറ്റിക്കോലിലെ പാര്‍ട്ടി ഓഫീസ് പൊളിച്ചാല്‍ പകരം പഞ്ചാത്ത് ഓഫീസ് നല്‍കേണ്ടി വരും: സി.പി.എം
Keywords: Bahubali beats Bajrangi Bhaijaan; crosses Rs 500 crore mark at the box office!, Sharukh Khan, Record, Twitter, Cinema, Entertainment.