Follow KVARTHA on Google news Follow Us!
ad

ഉഷ്ണക്കാറ്റ്: ആന്ധ്രയിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു

കടുത്ത ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രപ്രദേശിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. New Delhi, Report, West Bengal, National,
ഡെല്‍ഹി: (www.kvartha.com 25.05.2015) കടുത്ത ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രപ്രദേശിലും തെലങ്കാനയിലും മരിച്ചവരുടെ എണ്ണം 400 കവിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ആന്ധ്രയിലും തെലങ്കാനയിലുമാണ് ഉഷ്ണക്കാറ്റ് ഏറെ നാശം വിതച്ചിരിക്കുന്നത്.

വരും ദിവസങ്ങളിലും കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതോടെ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കടുത്ത ഉഷ്ണത്തെ തുടര്‍ന്ന് 127 പേരാണ് രാജ്യത്ത്  മരിച്ചത്. ആന്ധ്രയില്‍ മാത്രം 246 പേര്‍ മരിച്ചിരുന്നു.  പ്രകാശം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്തത.  57 പേര്‍ക്കാണ് ഇവിടെ ജീവഹാനി സംഭവിച്ചത്.  വിശാഖപട്ടണം (53) വിഴിനഗരം (40) എന്നിങ്ങനെയാണ് ആന്ധ്രയിലെ മറ്റ് ജില്ലകളിലെ മരണസംഖ്യ.

തെലങ്കാനയിലെ പത്ത് ജില്ലകളിലായി 186 പേരാണ് മരിച്ചത്.  ഞായറാഴ്ച മാത്രം 58 പേര് ഇവിടെ മരിച്ചിരുന്നു. 55 പേര്‍ മരിച്ച നാല്‍ഗോണ്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ഖമ്മം ജില്ലയില്‍ 43 പേരും മഹ്ബൂബ് നഗറില്‍ 23 പേരും മരിച്ചു. ഒഡിഷ-26, പശ്ചിമ ബംഗാള്‍- 10 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്.

No Respite from Heat, Death Toll Crosses 400 in Telangana State, AP, New Delhi, Report, West Bengal, National.


Also Read: 
ഹനീഫ് ഹുദവിക്ക് മതപഠനത്തോടൊപ്പം അഭിഭാഷക ബിരുദവും; മലയോരത്തിന് ആഹ്ലാദം

Keywords: No Respite from Heat, Death Toll Crosses 400 in Telangana State, AP, New Delhi, Report, West Bengal, National.