Follow KVARTHA on Google news Follow Us!
ad
المشاركات

20 കാരിയുടെ മുഖത്ത് ആഡിഡ് ഒഴിച്ച് പൊള്ളിച്ച പിതാവ് അറസ്റ്റില്‍

മദ്യലഹരിയില്‍ 20 കാരിയായ മകളുടെ മുഖത്ത് ആഡിഡ് ഒഴിച്ച് പൊള്ളിച്ച പിതാവ് അറസ്റ്റില്‍. വെള്ളിയാമറ്റം ഒഴുകത്തൊട്ടിയില്‍ ചാക്കോയാണ് മകള്‍ ആലീസിന്റെ മുഖത്ത് ആസിഡ് Attack, Case, Accused, Arrest, Father, Police, Investigates, Acid
തൊടുപുഴ: (www.kvartha.com 30/04/2015) മദ്യലഹരിയില്‍ 20 കാരിയായ മകളുടെ മുഖത്ത് ആഡിഡ് ഒഴിച്ച് പൊള്ളിച്ച പിതാവ് അറസ്റ്റില്‍. വെള്ളിയാമറ്റം ഒഴുകത്തൊട്ടിയില്‍ ചാക്കോയാണ് മകള്‍ ആലീസിന്റെ മുഖത്ത് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേല്‍ക്കുകയും ഒരുകണ്ണിനു തകരാര്‍ സംഭവിക്കുകയും ചെയ്ത ആലീസിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകണ്ണിലെ പരിക്ക് ഗുരുതരമാണെന്നും യുവതിയുടെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുള്ളതായും ഡോക്ടര്‍മാര്‍ പറയുന്നു.ചാക്കോയെ ഇന്നലെ കാഞ്ഞാര്‍ പോലിസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ആലീസിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. മുഖത്ത് 75 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പാലാ സ്വദേശിയും റിട്ട. സര്‍ക്കാര്‍ ജീവനക്കാരനുമായ ചാക്കോ വെള്ളിയമാറ്റത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Keywords: Attack, Case, Accused, Arrest, Father, Police, Investigates, Acid.