Follow KVARTHA on Google news Follow Us!
ad

മോഡി ക്യാബിനറ്റ് പുനസംഘടന; നജ്മ ഹെപ്ത്തുല്ലയുടെ കസേര തെറിക്കും; മെഹ്ബൂബ മുഫ്തി മന്ത്രിയാകും

ന്യൂഡല്‍ഹി: (www.kvartha.com 30/03/2015) നരേന്ദ്ര മോഡി ക്യാബിനറ്റ് പുനസംഘടിപ്പിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി പുനസംഘടനയുണ്ടാകുമെന്നാണ് റിപോര്‍ട്ട്.Narendra Modi Cabinet, Reshuffle, Prime Minister, Ministers, Nejma Heptulla, Mehbooba Mufti, Shiv Sena, PDP,
ന്യൂഡല്‍ഹി: (www.kvartha.com 30/03/2015) നരേന്ദ്ര മോഡി ക്യാബിനറ്റ് പുനസംഘടിപ്പിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി പുനസംഘടനയുണ്ടാകുമെന്നാണ് റിപോര്‍ട്ട്. സഖ്യകക്ഷികളായ പിഡിപി, ശിവസേന തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും പുതുമുഖങ്ങള്‍ മന്ത്രിസഭയിലെത്തും. അതേസമയം കാര്യശേഷി കുറഞ്ഞ മന്ത്രിമാര്‍ക്ക് കസേര നഷ്ടമാകുമെന്നും സൂചനയുണ്ട്.

ബാംഗ്ലൂരില്‍ ഏപ്രില്‍ 3ന് ആരംഭിക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷമാകും പുനസംഘടന. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നജ്മ ഹെപ്ത്തുല്ല, ഹേമമാലിനി തുടങ്ങിയവരെ അടുത്തിടെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയിരുന്നു.

പിഡിപി എം.പിയും കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളുമായ മെഹ്ബൂബ മുഫ്തിക്ക് ക്യാബിനറ്റില്‍ ഇടം നല്‍കുമെന്നാണ് സൂചന. അതേസമയം ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നജ്മ ഹെപ്ത്തുല്ലയ്ക്ക് മന്ത്രിസ്ഥാനം തെറിക്കും.

പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത മന്ത്രിമാരെ തരം താഴ്ത്തുന്നതിനോടോപ്പം തന്നെ പ്രവര്‍ത്തന മികവ് പുലര്‍ത്തിയവര്‍ക്ക് അധിക ചുമതല നല്‍കുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Narendra Modi Cabinet, Reshuffle, Prime Minister, Ministers, Nejma Heptulla, Mehbooba Mufti, Shiv Sena, PDP,
കേന്ദ്ര സാമ്പത്തിക കാര്യ സഹമന്ത്രി ജയന്ത് സിംന്‍ഹയ്ക്ക് സഹകരണ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കും.

മുഖ്താര്‍ അബ്ബാസ് നഖ് വിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കും. കഴിഞ്ഞ നവംബറിലായിരുന്നു മോഡി ക്യാബിനറ്റിന്റെ ആദ്യ പുനസംഘടന. 21 മന്ത്രിമാരാണ് അന്ന് ക്യാബിനറ്റില്‍ പുതുതായി ഇടം നേടിയത്.

SUMMARY:
The Narendra Modi government might witness expansion before the start of second half of the Budget Session scheduled on April 20. While the second expansion of the Cabinet will see new faces, many from allies including the PDP and the Shiv Sena, sources claimed that a few non-performing ministers may face the axe.

Keywords: Narendra Modi Cabinet, Reshuffle, Prime Minister, Ministers, Nejma Heptulla, Mehbooba Mufti, Shiv Sena, PDP,

Post a Comment